ന്യൂദല്‍ഹി: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ കേസില്‍ പ്രതികരണവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് സിപിഐ എന്ന് ഡി. രാജ വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന ഘടകം വിശദമായി പരിശോധിച്ച് പ്രതികരിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.
മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടേയോ ഇടത് സര്‍ക്കാരിന്റെയോ നയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് നേരത്തെ പ്രതികരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പരാതിക്കാരന് സര്‍ക്കാര്‍ അല്ല. കേരളത്തിലെ ഇപ്പോഴത്തെ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: