2023ലെ ഏറ്റവും വിശാലമായ റിലീസിനായി ഒരുങ്ങുകയാണ് ആദിപുരുഷ്. ഹിന്ദിയില്‍ 4,000 സ്ക്രീനുകളിലും അഞ്ച് ഭാഷകളിലായി 6,200 സ്ക്രീനുകളിലും ചിത്രം പുറത്തിറങ്ങും.
പ്രഭാസ്, കൃതി സനോന്‍, സെയ്ഫ് അലി ഖാന് എന്നിവര്‍ അഭിനയിച്ച ആദിപുരുഷ് ഈ മാസം 16 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുളളത്. ഓം റൗത്താണ് സംവിധാനം.
ആദിപുരുഷില്‍ പ്രഭാസിനെ രാഘവനായും (രാമനെ അടിസ്ഥാനമാക്കി) കൃതിയെ ജാനകിയായും (സീതയെ അടിസ്ഥാനമാക്കി) സെയ്ഫിനെ രാവണനായും അവതരിപ്പിക്കുന്നു. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള ചിത്രത്തിന് 2 മണിക്കൂര്‍ 59 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
ആദിപുരുഷ് ഹിന്ദിയില്‍ ഏകദേശം 25 മുതല്‍ 30 കോടി രൂപ വരെ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലകളായ ഇനോക്സ് , പി വി ആര്, സിനിപോളിസ് എന്നിവയിലൂടെ ആദ്യ ദിവസം ഹിന്ദി പതിപ്പിനായി വിറ്റ ടിക്കറ്റുകളുടെ എണ്ണം 1.13 ലക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: