ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് വകുപ്പു മന്ത്രി വി.സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിനു പിന്നാലെ നെഞ്ചുവേദന ഉണ്ടെന്ന് മന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിക്കു ചുറ്റും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
2013ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സെക്രട്ടറിയേറ്റിലെ തെരച്ചില്‍ കൂടാതെ ആര്‍എ പുരം, അഭിരാമപുരം എന്നിവിടങ്ങളിലെ ബാലാജിയുടെ വസതിയും ഇഡി തെരച്ചില്‍ നടത്തിയിരുന്നു. 20ഓളം പാരാമിലിട്ടറി ഉദ്യോഗസ്ഥരെ വിനിയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. കഴിഞ്ഞമാസം അവസാനവും ബാലാജിയുമായി സഹോദരന്റേയും ബന്ധമുള്ളവരുടെ വീടുകളിലും മറ്റും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. 2011-15 കാലഘട്ടത്തില്‍ അന്തരിച്ച ജെ. ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്മാരായും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായും മന്ത്രിക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ എന്തിന് വേണ്ടിയാണ് ഇഡി തെരച്ചില്‍ നടത്തിയെന്ന് തനിക്കറിയില്ല. എന്താണെന്ന് കാത്തിരുന്ന് കാണാമെന്നുമാണ് ബാലാജി പ്രതികരിച്ചത്.
തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഡിഎംകെ പ്രതികരിച്ചു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണ് ആരോപണം.
അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ചേംബര്‍ ഉള്ളില്‍ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്. റെയ്ഡിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് രംഗത്തെത്തി തമിഴ്നാട്ടിലേക്ക് പിന്‍വാതിലിലൂടെ കടന്നുകയറാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും കുറ്റപ്പെടുത്തി. ഇതിനിടെയാണ് അറസ്റ്റും സംഭവിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ 2:30ക്കാണ്. ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: