കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തില്‍ വന്‍ തീപിടുത്തം. സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി. വന്‍ തീപിടിത്തം തടയാന്‍ ഫയര്‍ ഫോഴ്സും പ്രദേശവാസികളും രംഗത്തുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ പേരാമ്പ്രയിലേക്ക് എത്തിയിട്ടുണ്ട്.
തീപിടുത്തം വലിയ നാശനഷ്ടത്തിനാണ് വഴിവെച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തം ആദ്യമുണ്ടായത്. അവിടെ നിന്നാണ് കെട്ടിടത്തിലേക്ക് തീപടര്‍ന്നത്. മാലിന്യ സംസ്കരണ കേന്ദ്രത്തിലെയും കെട്ടിടത്തിലെയും തീപിടുത്തം അണയ്ക്കാനാണ് ഫയര്‍ ഫോഴ്സിന്റെ ശ്രമം. ഫയര്‍ഫോഴ്സ് സംഘം തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. എങ്ങനെയാണ് തീപടര്‍ന്നതെന്നതില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: