ന്യൂദല്‍ഹി: മോദിക്ക് യുഎസ് സര്‍ക്കാരിന്റെ പ്രത്യേക ആദരം. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 22ന് നരേന്ദ്രമോദി സംയുക്ത യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള പ്രധാനമന്ത്രിമാര്‍ക്ക് അപൂര്‍വ്വമായി ലഭിച്ച സൗഭാഗ്യമാണ് മോദിയെ തേടിയെത്തുന്നത്.
യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ജൂണ്‍ 22ന് അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് നല്കിയ കത്ത് :
യുഎസ് കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിലും പെട്ട നേതാക്കളാണ് കത്തിലൂടെ ഇക്കാര്യം മോദിയെ അറിയിച്ചിരിക്കുന്നത്. യുഎസ് ഹൗസ് സ്പീക്കര്‍ കെവിന് മകാര്‍ത്തി, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷൂമര്‍, സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മകോണല്‍, ഹൗസ് ഡമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവര്‍ ഒരുമിച്ച് തയ്യാറാക്കിയ കത്തിലാണ് സംയുക്ത യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യണമെന്ന് മോദിയെ അറിയിച്ചിരിക്കുന്നത്.
“”യുഎസ് ഹൗസ് പ്രതിനിധികളുടെ നേതൃത്വത്തിനും യുഎസ് സെനറ്റിലും പകരമായി താങ്കളെ (പ്രധാനമന്ത്രി മോദിയെ) യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ജൂണ്‍ 22ന് അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കുന്നത് ഞങ്ങളുടെ ബഹുമതിയായി കണക്കാക്കുന്നു.”.”- ഇതാണ് കത്തില്‍ പറയുന്നത്. മോദിക്ക് നല്കിയ ഈ കത്ത് യുഎസ് ഹൗസ് സ്പീക്കര്‍ കെവിന് മകാര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: