മാഡ്രിഡ്: ഫ്രഞ്ച് സോക്കര്‍ താരം കിലിയന്‍ എംബപ്പെ പി എസ് ജിയിയുമായുളള കരാര്‍ പുതുക്കില്ല എന്ന് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ പി എസ് ജി എംബപ്പെയെ വില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2024വരെയാണ് എംബപ്പെക്ക് പി എസ് ജിയുമായി കരാര്‍ ഉള്ളത്. കരാര്‍ പൂര്‍ത്തിയാക്കി ക്ലബ് വിട്ടാല്‍ പി എസ് ജിക്ക് പണം ലഭിക്കില്ല.
എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് എംബാപ്പെയെ വിറ്റാല്‍ വന്‍ തുക ലഭിക്കും.
റയല്‍ മാഡ്രിഡ് നേരത്തെ എംബപ്പെയെ ക്ലബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ബെന്‍സീമ റയല്‍ വിട്ടതിനാല്‍ എംബപ്പെയെ ടീമില്‍ എത്തിക്കാന്‍ റയല്‍ ശ്രമിച്ചേക്കും.ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ എംബപ്പെയെ സമീപിച്ചേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: