ന്യൂദല്‍ഹി : പ്രകൃതിക്ഷോഭം നേരിടാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നഗരപ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യം ഫലപ്രദമായി നേരിടാനും അഗ്നിശമനസേനയുടെ സേവനം ശക്തിപ്പെടുത്താനും മണ്ണിടിച്ചില്‍ ലഘൂകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എണ്ണായിരം കോടിയിലധികം രൂപ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ദുരന്തനിവാരണ വകുപ്പ് മന്ത്രിമാരുമായി ഇന്ന് ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അമിത് ഷാ അധ്യക്ഷനായി. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് , അഹമ്മദാബാദ്, പൂനെ തുടങ്ങി ഏറ്റവും ജനസംഖ്യയുള്ള ഏഴ് മെട്രോകളില്‍ അഗ്നിശമന സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് അയ്യായിരം കോടി രൂപയും നഗര വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിന് രണ്ടായിരത്തി 500 കോടി രൂപയും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ലഘൂകരണത്തിനായി 17 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 825 കോടി രൂപ നല്‍കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പ്രകൃതിക്ഷോഭം മൂലം ഒരു മരണം പോലും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നും ഷാ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.ബിപാര്‍ജോയ് ചുഴലിക്കാറ്റിവന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: