ഉപാസനയില്‍ ശ്രദ്ധിക്കേണ്ടവ
(1) അഞ്ചു ചരണങ്ങളോടുകൂടിയ ഒന്നാം ഘട്ട ഉപാസനയ്ക്കു ഏകദേശം പത്തു മിനിറ്റു സമയമെടുക്കും. താങ്കളുടെ പക്കല്‍ കൂടുതല്‍ സമയവും ഇച്ഛയും ഉണ്ടെങ്കില്‍ ഇതിലും കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കുകയും ജപിക്കുകയും ചെയ്യുക.
(2) താങ്കള്‍ മനസ്സില്‍ ജപിക്കുകയോ, പതിഞ്ഞ സ്വരത്തില്‍ ജപിക്കുകയോ, അഥവാ ഉറക്കെ ജപിക്കുകയോ ചെയ്യുന്നത് താങ്കളുടെ ഇഷ്ടമാണ്.
(3) വളരെപ്പേര്‍ വെറുതെ ഇരിക്കുമ്പോഴും, നടന്നു കൊണ്ടിരിക്കുമ്പോഴും പ്രാര്‍ത്ഥനാ പദങ്ങളോ, ഈശ്വരനാമമോ ഉരുവിട്ടു കൊണ്ടിരിക്കാറുണ്ട്. താങ്കള്‍ക്കും ഇങ്ങനെ ചെയ്തുനോക്കാം. എന്നാല്‍ അല്പസമയം ഈശ്വരനുവേണ്ടി നീക്കിവെച്ചു മേല്പറഞ്ഞ നിര്‍ദ്ദേശപ്രകാരം പ്രാര്‍ത്ഥനയും ഉപാസനയും ചെയ്യാം, ചെയ്യിക്കാം.
(4) ഉപാസനയുടെ പ്രാണന് വസിക്കുന്നത് രണ്ടു ഭാവനകളിലാണ്. ഭക്തിയും ആത്മീയതയും. ഞാനും എന്റെ ഈശ്വരനും . ഉപാസനാ സമയത്തു ഈ രണ്ടു ഭാവങ്ങളും താങ്കളില്‍ ജാഗൃതമായിരിക്കാന് ശ്രമിച്ചുകൊണ്ടിരിക്കുക.
രണ്ടാം ഘട്ടം
ഒന്നാം ഘട്ടത്തില്‍ കൊടുത്തിരിക്കുന്ന ഉപാസന ശരിക്ക് അഭ്യസ്തമായി കഴിയുമ്പോള്‍ മുമ്പോട്ടു കടന്നു രണ്ടാം ഘട്ടത്തില്‍ കൊടുത്തിരിക്കുന്ന ഉപാസനാ പദ്ധതി അഭ്യസിക്കുക. നേരത്തെ മുതല്‍ ഉപാസന അഭ്യസിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും ഈ പദ്ധതി ഓരോന്നോരോന്നായി അഭ്യസിക്കാവുന്നതാണ്.
രണ്ടാം ഘട്ടത്തിലെ ഉപാസനാ പദ്ധതി സകലര്‍ക്കും സദ്ബുദ്ധി, സകലര്‍ക്കും ഉജ്വലമായ ഭാവി എന്ന ഉദ്ദേശത്തിലാണ്. ഇതിന്റെ സരളതയും, പ്രഭാവാത്മകത്വവും, ജനപ്രീതിയും പരിഗണിച്ചു ഈ നൂറ്റാണ്ടിലെ ഏഴു മുന്നേറ്റങ്ങളില്‍ ഒന്നാമത്തേതായ വിശ്വവ്യാപകമായ സാധനാ മുന്നേറ്റത്തില്‍ ഇതിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിനാല്‍ നിഷ്ഠാപൂര്‍വം മിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹോദരീ സഹോദരന്മാരോട്, ഉപാസനാസാധനയുടെ വിധികള്‍ ശ്രദ്ധിച്ചു പഠിക്കുകയും മനസ്സിലാക്കുകയും ഉജ്വലമായ ഭാവിയെ ആനയിക്കുന്നതില്‍ ഉത്തരവാദിത്തം ഉറപ്പു വരുത്തുകയും ചെയ്യാനായി വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്.
തങ്ങളുടെ വ്യക്തിത്വം സാധനയിലൂടെ ഉന്നതമാക്കുന്നവര്ക്കേ നവ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം വഹിക്കാനാവൂ. അതിനാല്‍ താങ്കളുടെ ഇതേവരെയുള്ള ഉപാസനയില്‍ എവിടെയെങ്കിലും അയവു വന്നിട്ടുണ്ടെങ്കില്‍ അതു ശരിയാക്കുകയും ഇവിടെ കൊടുത്തിരിക്കുന്ന ഉപാസന നിഷ്ഠാപൂര്‍വം തുടങ്ങുകയും ചെയ്യൂ.
ഈ രണ്ടാം ഘട്ടത്തില്‍ കൊടുത്തിരിക്കുന്ന വിധികള്‍ വിശിഷ്ടരും ഉന്നതതലക്കാരുമായ സാധകര്ക്കുമാത്രം അനുഷ്ഠിക്കാനുള്ളതല്ല. ഇതു പൊതുജനപ്രസ്ഥാനമാണ്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും, നഗരവാസികളും ഗ്രാമീണരും, സ്ത്രീപുരുഷന്മാരും അടക്കം സകലര്‍ക്കും തങ്ങളുടെ പങ്കു നിര്‍വഹിക്കേണ്ടതുണ്ട്. എന്നാല്‍ ഇതു നിര്‍വഹിക്കാന്‍ വേണ്ടതായ ഉചിത മനോഭാവവും ഭാവനയും കൂടുതല്‍ പേര്‍ക്കും പുതുതായിരിക്കും. സാധനയുടെ കര്‍മ്മകാണ്ഡത്തിനു മഹത്വമുളവാകുന്നതും, അതു ഫലപ്രദമാകുന്നതും അതിന്റെ പിന്നില്‍ പ്രേരണ നല്കുന്ന ഉപയുക്തമായ വിചിന്തനവും ഭാവനയും ഇച്ഛയും ജാഗ്രതമാകുമ്പോഴാണ്. അതിനാല്‍ ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധികള്‍ ചെയ്തു കൊണ്ടു സാമാന്യമെന്നു തോന്നുന്ന ഈ സാധന ചെയ്യുന്ന പക്ഷം അതു വിനാശക ശക്തികളെ ദുര്‍ബലമാക്കുവാനും സൃജന ശക്തികളെ ഉയര്‍ത്തുവാനും വ്യക്തികളെയും സമൂഹത്തെയും ഉദ്ധരിക്കുവാനും സഹായകമാകുമെന്നും സാധകന് ഉജ്വലമായ ഭാവിയെ സഫലമായി ആനയിക്കാനുള്ള അര്‍ഹത പ്രദാനംചെയ്യുമെന്നും ധരിക്കണം.
ഈ സാധനാ പദ്ധതിയില്‍ വിദ്യാഭ്യാസ രഹിതര്‍ക്കും കുട്ടികള്‍ക്കും പോലും ചെയ്യാനാവും വണ്ണം സൗകര്യപ്രദമായ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു മൂലം വായനയും സ്വാദ്ധ്യായവും പോലുള്ള വായിച്ചു പഠിക്കേണ്ട സാധനാ പദങ്ങള്‍ വായിക്കാതെ തന്നെ, എന്നാല്‍ പ്രഭാവപൂര്‍ണ്ണമായ വിധത്തില്‍, നിറവേറ്റാം. അതിനാല്‍ അവരുടെ പക്കല്‍ വരെ ഈ സൗകര്യം എത്തിക്കുവാനും, മനഃപാഠമാക്കിക്കുവാനും, മനസ്സിലാക്കിക്കൊടുത്തു പഠിപ്പിക്കുവാനും വേണ്ടി മിഷന്റെ പ്രവര്‍ത്തകര്‍ പ്രയത്നിക്കണം. ജ്ഞാനയജ്ഞപരമായ അവരുടെ ഈ പ്രയത്നം മഹാകാലത്തിന്റെ (കാലാധിപതിയുടെ ) സേവനമായിരിക്കും.
ഇവിടെ സാമൂഹിക സാധനകളല്ല വ്യക്തിപരമായ സാധനകളാണു പ്രതിപാദിച്ചിരിക്കുന്നത്. സാധകരുടെ സൗകര്യം പരിഗണിച്ചു വ്യക്തിപരമായ ഈ സാധനാഖണ്ഡത്തെ രണ്ടു ഭാഗങ്ങളിലായി തരം തിരിച്ചിരിക്കുന്നു. ഒന്ന് ഉപാസനാ സമയത്തെ പരിപാടി, രണ്ട് ദിവസത്തിലെ ശേഷിച്ച സമയത്തെ പരിപാടി.
ഇവിടെ ആദ്യമായി മേല്പറഞ്ഞ രണ്ടു ഭാഗങ്ങളിലെയും പരിപാടികള്‍ നിര്‍വഹിക്കേണ്ട വിധികള്‍ വിവരിക്കുകയാണ്. ഇതു സാധനാ സമയത്ത് സൗമ്യത നിലനിര്‍ത്താന്‍ ഉപകരിക്കുന്നു. വിധികള്‍ അഭ്യസിക്കുന്നതോടൊപ്പം അതിന്റെ താല്പര്യം കൂടി പഠിക്കുന്നതു മൂലം അതിന്റെ മാഹാത്മ്യം അനായാസം മനസ്സിലാക്കുകയും സാധനയില്‍ ഉത്സാഹം വളരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: