ചെന്നൈ: ലോക സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിച്ചു. പൂള് ബിയിലെ ആദ്യ മത്സരത്തില്‍ ജപ്പാന്റെ ടൊമോട്ടാക്ക എന്‍ഡോ ദക്ഷിണാഫ്രിക്കയുടെ ജീന്‍ പിയറി ബ്രിറ്റ്സിനെ പരാജയപ്പെടുത്തി.
വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ സതോമി വടനാബെ ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ മുള്ളറിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഇന്ന് പൂള് എ മത്സരങ്ങളില്‍ ലോക ചാമ്പ്യന്മാരായ ഈജിപ്ത് ഓസ്ട്രേലിയയെയും മലേഷ്യ കൊളംബിയയെയും നേരിടും. ഇന്ത്യ ഹോങ്കോങ്ങുമായി മത്സരിക്കും.
അഞ്ച് ദിവസത്തെ മത്സരങ്ങളാണ് നടക്കുന്നത്.ഓസ്ട്രേലിയ, കൊളംബിയ, ഈജിപ്ത്, ഹോങ്കോങ്, ജപ്പാന്, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്.എട്ട് ടീമുകള്‍ രണ്ട് പൂളുകളിലാണ് മത്സരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: