ചെന്നൈ: ഇന്ത്യാ ടുഡേ നടത്തിയ കോണ്‍ക്ലേവില്‍ ജോണ്‍ ബ്രിട്ടാസിനെ പൊളിച്ചടുക്കി അണ്ണാമലൈ. പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് ചെങ്കോലും സ്വാമിമാരെയും കൊണ്ട് വന്നത് എംപി എന്ന നിലയില്‍ തനിക്ക് നാണക്കേടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ്. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റുമാരെ ക്ഷണിച്ചെങ്കില്‍ അത് ഞാന്‍ അഭിനന്ദിച്ചേനെ. സന്യാസിമാര്‍ക്ക് പാര്‍ലമെന്റില്‍ എന്ത് കാര്യം?-ജോണ്‍ ബ്രിട്ടാസ്.പറഞ്ഞു.
1947ന് ശേഷം കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതാക്കിയ ഇന്ത്യയുടെ സാംസ്കാരിക ആത്മാവിനെ തിരിച്ചുകൊണ്ടുവരികയാണിപ്പോള് എന്ന് അണ്ണാമലൈയുടെ മറുപടി. രാജ് ദീപ് സര്‍ദേശായിയാണ് ഈ ചര്‍ച്ച നിയന്ത്രിച്ചത്.
“ഇസ്ലാമും ക്രിസ്ത്യന്‍ മതവും ജനിക്കുന്നതിന് മുന്‍പ് സംഘസാഹിത്യം ചെങ്കോലിനെക്കുറിച്ച് പറയുന്നുണ്ട്. 1947ന് ശേഷം ഈ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയുടെ സാംസ്കാരിക ആത്മാവ് ഇല്ലാതാക്കി. ഇപ്പോള്‍ ആ ആത്മാവിനെ തിരിച്ചുകൊണ്ടുവരികയാണ്. തീര്‍ച്ചയായും ഇടത്പക്ഷക്കാര്‍ക്ക് അത് പ്രശ്നം തന്നെയാണ്. പക്ഷെ ഞങ്ങള്‍ ഒരു സാംസ്കാരിക നവോത്ഥാനം കൊണ്ടുവരികയാണ്.”- അണ്ണാമലൈ പറഞ്ഞപ്പോള്‍ സദസ്സില്‍ കരഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: