കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്ത് മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റും.
ഒന്നാം അലോട്ട്മെന്റില്‍ ഇത് ഉള്‍പ്പെടുത്തുമെന്നും എയ്ഡഡ് മേഖലയിലും താത്കാലിക അധിക ബാച്ച് നല്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്ലസ് വണിന് സംസ്ഥാനത്ത് ആകെ 4,59,330 അപേക്ഷകരാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 4,58,205 സീറ്റുണ്ട്. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ 3,70,590, അണ് എയ്ഡഡ് മേഖലയില്‍ 54,585, വിഎച്ച്എസ്ഇ 33,030 എന്നിങ്ങനെയാണ് കണക്ക്. ഈ വര്‍ഷം എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും.
പ്ലസ് വണിന് മലപ്പുറത്ത് ആകെ 80,922 അപേക്ഷകരാണുള്ളത്. നിലവില്‍ 69,696 സീറ്റുണ്ട്. എന്നാല്‍, മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റുന്നതെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: