ടൊളോസ: അണ്ടര്‍20 ലോകഫുട്‌ബോള്‍ കിരീടം ഉറുഗ്വായ് നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഈ ലാറ്റിനമേരിക്കന്‍ ടീം അണ്ടര്‍20 ലോകഫുട്‌ബോള്‍ ജേതാക്കളാകുന്നത്. കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇറ്റലിയെ ആണ് ഫൈനലില്‍ ഉറുഗ്വായ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്.
കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഉറുഗ്വായ് 86-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ചരിത്രം കുറിച്ചത്. വലത് ഭാഗത്ത് ലഭിച്ച കോര്‍ണര്‍കിക്ക് ഇറ്റാലിയന്‍ ഗോള്‍ മുഖത്ത് സൃഷ്ടിച്ച കൂട്ടപൊരിച്ചിലിനൊടുവില്‍ വലത് വിങ്ങര്‍ ലൂസിയാനോ റോഡ്രിഗസിന്റെ ഹെഡ്ഡറില്‍ പന്ത് വലയില്‍ കയറുകയായിരുന്നു.
കളിയുടെ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ഉറുഗ്വായ് താരങ്ങള്‍ക്ക് മുന്നില്‍ ഇറ്റാലിയന്‍ നിര പാടെ നിഷ്പ്രഭരാകുകയായിരുന്നു. ഉറുഗ്വായ് ഗോള്‍ മുഖത്തേക്ക് ഇറ്റലി വെറും മൂന്ന് തവണ മാത്രമാണ് ഗോള്‍ ശ്രമവുമായി മുന്നേറിയത്. അതില്‍ ഒരെണ്ണത്തില്‍ പോലും ഓണ്‍ ടാര്‍ജറ്റ് ഉതിര്‍ക്കാനായില്ല.
മറുവശത്ത് ഉറുഗ്വായ് ആകട്ടെ നിരന്തരം ഇറ്റാലിയന്‍ പാതിയെ നിരന്തരം വിറപ്പിച്ചുകൊണ്ടേയിരുന്നു.
ഇറ്റാലിയന്‍ മദ്ധ്യനിരതാരം കെസെയ്ര്‍ കസാഡേ ആണ് മികച്ച ടൂര്‍ണമെന്റ് പ്ലേയര്‍ക്കുള്ള ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്. ഇറ്റാലിയന്‍ ഗോളി സെബാസ്റ്റാനിയോ ഡെസ്പ്ലാന്‍ചസ് ആണ് മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലോവിന് അര്‍ഹനായത്. ഫെയര്‍പ്ലേ പുരസ്‌കാരം അമേരിക്കയ്‌ക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: