ആലപ്പുഴ: കടലിന്റെ മക്കള്‍ക്കു വേണ്ടിയുള്ള തുടര്‍സമരം ശക്തമാക്കികൊണ്ട് മാരാരിക്കുളത്ത് കടലും തീരവും സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നല്കിയ പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര് കക്ഷികളായ ഡിറ്റിപിസിക്കും എയ്ഞ്ചല്‍ അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. വി ഭട്ടി അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം കടലും തീരവും വില്‍ക്കുന്നതിനെതിരെ സന്ദീപ് വാചസ്പതി മാരാരിക്കുളം കടപ്പുറത്ത് ഉപവാസം അനുഷ്ഠിച്ചിരുന്നു. നിയമപരമായ പോരാട്ടം തുടരുന്നതിനോടൊപ്പം തന്നെ മത്സ്യത്തൊഴിലാളികളെ കുടിയിറക്കി കടലും തീരവും വില്‍ക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും ഘട്ടം ഘട്ടമായി നടത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്. ഉണ്ണികൃഷ്ണന്, മണ്ഡലം പ്രസിഡന്റ് മാരായ കെ. വി. ബ്രിട്ടോ, സജി പി. ദാസ്, ജി. മുരളീധരന്, ജി. മോഹനന്, പ്രതിഭ ജയേക്കര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: