ന്യൂയോർക്ക്: ഇന്ത്യയിലെ ഹിന്ദുക്കളുടെ ആഘോഷമായ ദീപാവലിക്ക് ഇനി ന്യൂയോര്‍ക്കിലെ സ്‌കൂളുകൾക്ക് അവധി നൽകും. 2023ലെ ദീപാവലി മുതല്‍ ന്യൂയോര്‍ക്കിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ എറിക് ആഡംസ് പ്രഖ്യാപിച്ചു. ഇതിനുള്ള ബിൽ ന്യൂയോർക്ക് നിയമസഭ പാസാക്കി. ബില്ലിന് സെനറ്റും അസംബ്ലിയും അംഗീകാരവും നൽകി. ന്യൂ യോർക്ക് മേയറും സ്‌കൂൾസ് ചാൻസലറും ബില്ലിനെ അനുകൂലിച്ച് രംഗത്ത് മുൻപ് തന്നെ വന്നിരുന്നു.
ദീപാവലി എന്തെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും. ദീപങ്ങളുടെ ഈ ഉത്സവം എന്താണെന്നും എങ്ങിനെയാണ് ആഘോഷിക്കേണ്ടതെന്നും പഠിപ്പിക്കും. അതുപോലെ ഉള്ളില്‍ എങ്ങിനെയാണ് ദീപം തെളിയിക്കേണ്ടതെന്നും പഠിപ്പിക്കും.
ഹിന്ദു-അമേരിക്കൻ സ്ത്രീ എന്ന നിലയ്‌ക്ക് ഞാൻ ഇതിൽ അഭിമാനം കൊളളുന്നതായി ബിൽ കൊണ്ടുവന്ന ന്യൂയോര്‍ക്ക് അസംബ്ലി അംഗം ജെനിഫർ രാജ്കുമാർ പറഞ്ഞു. രണ്ടു ലക്ഷത്തോളം സ്‌കൂൾ കുട്ടികൾക്ക് ദീപാവലി ആഘോഷിക്കാം. ന്യൂയോര്‍ക്ക് നഗരത്തില്‍ ദീപാവലി ആഘോഷിക്കുന്ന ഹിന്ദു, സിക്ക്, ജെയിൻ, ബുദ്ധ മത വിഭാഗത്തില്‍പെട്ട രണ്ട് ലക്ഷം പേര്‍ക്ക് ഈ തീരുമാനം അനഗ്രഹമാകും.
ദീപാവലിക്ക് അവധി നൽകുന്നത് സംബന്ധിച്ച ബിൽ പാസാക്കാൻ നേരത്തെ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഏറെ പ്രതിബന്ധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ബില്‍ പാസായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: