ബെയ്ജിങ്: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനും രാജ്യം വിടണമെന്ന് ഉത്തരവിട്ട് ചൈന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ടറോടാണ് രാജ്യംവിട്ടുപോകാന് ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടര്‍മാരായിരുന്നു ചൈനയില്‍ ഉണ്ടായിരുന്നത്.
പിടിഐയെ കൂടാതെ ദ് ഹിന്ദുസ്ഥാന്‍ ടൈംസ്, പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ മാധ്യമപ്രവര്‍ത്തകനോടും ഈ മാസം തന്നെ മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്.
അതേസമയം, മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേര്‍ണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വര്‍ധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: