കൊച്ചി: മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ടു കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ െ്രെകം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാറിനോട് ഹാജരാവാന്‍ സിബിഐ യുടെ നോട്ടീസ്.
സിബിഐ ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തി നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് . ഇന്ന് രാവിലെ 10 മണിക്ക് എറണാകുളം സിബിഐ ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെടുന്നത്. ഡല്‍ഹി സിബിഐ സ്പെഷ്യല്‍ െ്രെകം യൂണിറ്റ് മേധാവി ശൈലേന്ദ്ര സിങ് മായലിന്റെ നേത്യത്വത്തിലാണ് അന്വേഷണം.
കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ സിബിഐ ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് നന്ദകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: