ന്യൂയോര്‍ക്ക്: ദീപാവലി നാളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ന്യൂ യോര്‍ക്ക് സംസ്ഥാന നിയമസഭ പാസാക്കി. സെനറ്റും അസംബ്ലിയും ബില്ലിന് അംഗീകാരം നല്‍കി.ഗവര്‍ണര്‍ കാത്തി ഹോക്കലിന്റെ ഒപ്പു ലഭിച്ചു കഴിയുമ്പോള്‍ ബില്‍ നിയമമാവും.
ദക്ഷിണേഷ്യന്‍, ഇന്തോകരിബീയന്‍, ഹിന്ദു, സിക്ക്, ജെയിന്‍, ബുദ്ധ മത വിഭാഗങ്ങളുടെ ഊര്‍ജസ്വലമായ സാംസ്‌കാരിക പൈതൃകത്തെ ആദരിക്കേണ്ട സമയം അതിക്രമിച്ചെന്നു ബില്‍ കൊണ്ടുവന്ന അസംബ്ലി അംഗം ജെനിഫര്‍ രാജ്കുമാര്‍ പറഞ്ഞു. ‘ന്യൂ യോര്‍ക്ക് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദുഅമേരിക്കന്‍, ദക്ഷിണേഷ്യന്‍അമേരിക്കന്‍ സ്ത്രീ എന്ന നിലയ്‌ക്ക് ഞാന്‍ ഇതില്‍ അഭിമാനം കൊളളുന്നു.’രണ്ടു ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍ക്കു ഈ ഒഴിവു ദിവസം ആഘോഷിക്കാം.
ഈ ബില്‍ പാസാക്കാന്‍ നേരത്തെ നടന്ന രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പകരം റദ്ദാക്കുന്ന അവധി ദിവസത്തെ കുറിച്ചുള്ള തര്‍ക്കമാണ് അതിനൊരു കാരണം.ന്യൂ യോര്‍ക്ക് മേയര്‍ എറിക് ആഡംസും സ്‌കൂള്‍സ് ചാന്‍സലര്‍ ഡേവിഡ് ബാങ്ക്‌സും ബില്ലിനെ അനുകൂലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: