അതിജീവനത്തിന്റെ പാതയിൽ – ഭാഗം 1
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 2
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 3
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 4
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 5
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 6
അതിജീവനത്തിന്റെ പാതയിൽ – 25
April 25
ഒരാളെ തകർക്കാൻ ആദ്യം ചെയ്യുക അയാളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതെ ആക്കുക എന്നാണ്… പിന്നീട് അയാളെ ഒറ്റപ്പെടുത്തുക. മൂന്നാമത് അയാളെ മാനസികമായി തകർക്കുക… അയാളുടെ വിശ്വാസങ്ങളെ ആചാരങ്ങളെ ഇല്ലാതെ ആക്കുക… പിന്നീട് അയാൾക്ക് തുക നൽകി ഭൂമി കൈവശപ്പെടുത്തി അയാളെ അവിടെ നിന്ന് പലായനം ചെയ്യിക്കുക… ഒരിക്കൽ നമ്മൾ ഇതിൽ ഏതെങ്കിലും ഒന്നിൽ പെട്ടുപോയാൽ പരാജയം ആണ് ഫലം… പിന്നീട് ഒരിക്കലും തിരിച്ചു വരവ് ഉണ്ടാവില്ല…
ഞങ്ങളും അത്തരം അവസ്ഥകളിൽ കൂടി കടന്നു പോയി.
സ്കൂളിനോടു ചേർന്ന് പഴയ ഒരു കുഞ്ഞു വീട്ടിൽ ആണ് ഞങ്ങള് താമസിക്കുന്നത്… വീടിന് 150 വർഷത്തോളം പഴക്കമുണ്ട്… പുരയിടത്തിൽ രണ്ട് കാവും കുളങ്ങളും ഉണ്ട്.
ആദ്യം അവർ ഞങ്ങളെ സാമ്പത്തികം ആയി ബഹിഷ്കരിച്ചു… പിന്നീട് ഫത്വയിൽ കൂടി സാമൂഹികം ആയും ബഹിഷ്കരിച്ചു… പിന്നിട് അവർ ചെയ്തത് ഞങ്ങളെ മാനസികമായി തകർക്കുക എന്നതായിരുന്നു. അതിന് വേണ്ടി അവർ ഞങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി .
കാശ്മീരിൽ പണ്ഡിറ്റ്കളോട് ചെയ്ത കാര്യങ്ങള്‍ തന്നെ അവർ ഞങ്ങളോടും കാണിച്ചു… മതിലുകളിൽ സ്കൂളിന് എതിരായി പോസ്റ്ററുകൾ പതിച്ചു… പിന്നെ വീട്ടിലെ കാവിൽ കോഴി പൂച്ച നായ തുടങ്ങിയ മൃഗങ്ങളെ കൊന്നു കൊണ്ടുവന്ന് ഇട്ടു.
ആദ്യം ഒരു കോഴിയെ തല വെട്ടി ഇട്ടത് സ്കൂളിൽ ആയിരുന്നു… പിന്നീട് കൃത്യമായ ഇടവേളകളിൽ പൂച്ചകളെ കൊന്നു കിണറ്റിലെ വെള്ളത്തിലും കുളങ്ങളിലും കൊണ്ട് വന്ന് ഇട്ടു.
ഒരു ദിവസം ഞങ്ങള് കണ്ടത് കുടൽ മാല എല്ലാം വലിച്ചു പുറത്തിട്ട ഒരു നായയെ കൊന്ന് മരച്ചുവട്ടിൽ മനുഷ്യർ ഇരിക്കുന്നത് പോലെ ഇരുത്തിയിരിക്കുന്നത് ആണ്…
വീടിന് ചുറ്റും സിസിടിവി പിടിപ്പിക്കുന്നത് വരെ തുടർച്ചയായി രണ്ട് മൂന്ന് വർഷത്തോളം ഇത് ഇടവിട്ട് തുടർന്ന് കൊണ്ടിരുന്നു.
വ്യക്തമായ ഭീഷണി ആയിരുന്നു അത്… പിന്നീട് വീടും സ്കൂളും സ്ഥലവും വില്പനയ്‌ക്ക് ഉണ്ടോ എന്ന് ചോദിച്ചു പലരിൽ നിന്നും വിളി വന്നു. പ്രാദേശികമായ വിലയുടെ അഞ്ചും ആറും ഇരട്ടി ആണ് അവർ പറഞ്ഞ വില… വസ്തു വാങ്ങാൻ അല്ല… ഞങ്ങള് വിൽക്കാൻ സമ്മതിക്കുക അല്ലെങ്കിൽ അങ്ങിനെ ചിന്തിക്കുക എന്നത് തന്നെ മനസ്സിനെ തകർക്കുന്നതാണ്. അവർ ഉദ്ദേശിക്കുന്നതും അത് തന്നെ എന്തൊക്കെ പറഞ്ഞാലും ആരൊക്കെ എന്തൊക്കെ ചെയ്താലും ഞങ്ങള് ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു… ജീവിക്കുന്നു എങ്കിൽ ഈ മണ്ണിൽ തന്നെ…മരിക്കുന്നു എങ്കിൽ ഇവിടെ തന്നെ.
കാശ്മീരിൽ നിന്ന് പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യാൻ ഭൂമി ഉണ്ടായിരുന്നു… ഞങ്ങൾക്ക് മുന്നിൽ ഇനി കടൽ മാത്രമേ ഉള്ളൂ…അത് കൊണ്ട് പോരാടാൻ തന്നെ തീരുമാനിച്ചു.
അതെ സമയം സ്കൂളിൽ അവർ വേറൊരു ആവശ്യം കൊണ്ടുവന്നു… വെള്ളിയാഴ്ചകളിൽ ഈ അംഗീകാരം ഇല്ലാത്ത മദ്രസ പള്ളിയിൽ പ്രാർത്ഥനയ്‌ക്കായി കുട്ടികളെ അയക്കണം എന്നും അതിനായി ആ ദിവസങ്ങളിൽ സ്കൂൾ സമയം ക്രമീകരിക്കണം എന്നും അവർ ആവശ്യപ്പെട്ടു.
സ്കൂളിൽ നിന്ന് കുട്ടികളെ പുറത്ത് അയക്കുക പതിവ് ഇല്ല എന്നും രക്ഷകർത്താക്കൾക്ക് നേരിട്ട് വന്ന് മൂവ്മെന്റ രജിസ്റ്ററിൽ സൈൻ ചെയ്തു കുട്ടികളെ കൊണ്ടുപോകാം എന്നും മറുപടി നൽകി… സര്‍ക്കാര്‍ വിദ്യാലയങ്ങളിൽ വരെ അനുമതി ഉള്ളതും പരീക്ഷകൾ വരെ ക്രമീകരിച്ചു കൊടുക്കുന്നത് കൊണ്ടും അത് ഇവിടെയും ചെയ്തു കൂടെ എന്നാണ് ചോദ്യം…
ഇങ്ങിനെ ഇടവിട്ട് ഇടവിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയത് പൊതുവിൽ ഈ വിദ്യാലയത്തിൽ എപ്പോഴും പ്രശ്നങ്ങൾ ആണ് എന്നൊരു തോന്നൽ എല്ലാവരിലും ഉളവാക്കി…
പിന്നീട് അവർ ചെയ്തത് അവരുമായി ബന്ധം ഉള്ള അവരേ ആശ്രയിച്ച് കഴിയുന്ന മറ്റ് മത സമൂഹത്തിലെ ആളുകളുടെ കുട്ടികളെ സ്വാധീനിച്ചു ഇവിടെ നിന്ന് കുട്ടികളെ മാറ്റുക എന്നതാണ്… ചുറ്റുവട്ടത്ത് ഉള്ള മൂന്ന് മുസ്ലിം മാനേജ്മെന്റ സ്കൂളുകൾ അതിനായി അഡ്മിഷൻ ഫീസ് മറ്റ് ഫീസുകൾ എന്നിവയിൽ വൻ ആനുകൂല്യങ്ങൾ വരെ നൽകി.
ആദ്യകാലത്ത് വലിയ ക്ലാസ്സുകൾ തുടങ്ങുന്നതിന് മുൻപ് Kindergarten പഠനം കഴിഞ്ഞ് അഡ്മിഷന് മറ്റു സ്കൂളുകളിൽ നേടാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന സ്ഥലത്ത് ഓഫറുകൾ നൽകി കുട്ടികളെ കൊണ്ട് പോകുന്ന അവസ്ഥയും ഉണ്ടായി.
എത്ര മോശം സമയം ആണെങ്കിലും അത് കടന്ന് പോകും…. ഏത്ര നല്ല സമയം ആണെങ്കിലും അതും കടന്ന് പോകും… ഞങ്ങളും ആ പ്രതീക്ഷയിൽ മുന്നോട്ട് നീങ്ങി .
അതിജീവനത്തിന്റെ പാതയിൽ – 26
April 26
സാധാരണ ഗതിയിൽ നമ്മൾ ഒരു പുരയിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ കെട്ടിടങ്ങൾ പണിയുകയോ ചെയ്യണം എങ്കിൽ ആദ്യം തന്നെ അതിനുള്ള പെർമിറ്റ് സംഘടിപ്പിക്കണം… പ്ലാൻ സമർപ്പിച്ചു അനുവാദം വാങ്ങണം എന്നിങ്ങനെ ഒക്കെ അല്ലേ ? നിയമങ്ങൾ എല്ലാം നമ്മളെ പോലെ മാന്യമായി ജീവിക്കുന്ന സാധാരണക്കാർക്ക് മാത്രം ഉള്ളതാണ്. അവർ അത് പാലിക്കാൻ നിർബന്ധിതരാണ്.
പക്ഷേ ഇവർക്ക് അങ്ങിനെ ഒന്നും ആവശ്യം ഇല്ല. വെറും മദ്രസയെ പള്ളി ആക്കാനും പള്ളിയിൽ ഖബർ നിർമ്മിക്കാനും ആരുടെയും അനുവാദം ആവശ്യമില്ല… നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കിയതിന് ശേഷം മാത്രം അനുമതിക്ക് വേണ്ടി അപേക്ഷിച്ചാൽ മതിയാകും… അങ്ങിനെ ഉണ്ടോ എന്ന് നമുക്ക് സംശയം തോന്നാം, എന്നാല് സത്യം അതാണ് ഞങ്ങൾ അനുഭവിച്ചറിഞ്ഞ സത്യം.. അവരുടെ ആളുകൾ എല്ലാം ഈ പറഞ്ഞ ഡിപ്പാർട്ട്മെന്റുകളിൽ ഉള്ളത് കൊണ്ട് അവർക്ക് അത് ഒരു വിഷയവും അല്ല. മണിക്കൂറുകൾ കൊണ്ട് നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി അവർ അവരുടെ കാര്യങ്ങള് നേടും…
വിഷയങ്ങൾ ഇത്രത്തോളം വലിയ രീതിയിൽ നടക്കുന്ന സമയത്ത് തന്നെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുടെ നേതൃത്വത്തിൽ ചുറ്റുപാടും ജനങ്ങൾ തിങ്ങി പാർക്കുന്നതും, സ്കൂളിന് സമീപം ഉള്ളതുമായ അനധികൃത മദ്രസ പള്ളിയിൽ ഒരു ഖബർ നിർമ്മാണത്തിന് വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കൂടി ആരംഭിച്ചത്…
സാധാരണ ഏതൊരു നിർമ്മിതിയും നടക്കണം എങ്കിൽ അതിന് വേണ്ട അനുമതികൾ വിവിധ വകുപ്പുകളിൽ നിന്ന് വാങ്ങേണ്ടതുണ്ട്. പക്ഷേ ഇവർ ചെയ്തത് ആദ്യം വിദേശ രാജ്യങ്ങളിൽ നിന്ന് പണം പിരിക്കുകയും ചുറ്റും ഉള്ള സ്ഥലങ്ങൾ വിലയ്‌ക്ക് വാങ്ങുകയുമാണ്… എന്നിട്ട് നേരെ ഖബർ നിർമ്മാണത്തിന് രഹസ്യമായി തയ്യാറെടുപ്പുകൾ തുടങ്ങി.
സ്കൂളിന് നേരെ എതിർ വശത്ത് ആയത് സ്കൂൾ നിയമങ്ങളെ ബാധിക്കും എന്നത് കൊണ്ടും ഞങ്ങളുടെ സ്കൂളിന്റെ സര്‍ക്കാര്‍ അനുമതി പോലും റദ്ദാക്കാൻ സാധ്യത ഉള്ളത് കൊണ്ടും ഞങ്ങൾ ഈ വിവരം അധികൃതരെ അറിയിച്ചു എന്ന് മാത്രമല്ല, നിയമ പരമായി ഞങ്ങൾക്ക് അതിനെ ചോദ്യം ചെയ്യേണ്ടതായും വന്നു. സ്കൂളിന്റെ നില നിൽപ്പിനെ ബാധിക്കുന്ന സാഹചര്യം അവർ മനപ്പൂർവ്വം സൃഷ്ടിച്ചപ്പോൾ ഞങ്ങള്‍ക്ക് വീണ്ടും അവരോട് നിയമപരമായി ഏറ്റുമുട്ടേണ്ടതായി വന്നു.
തൊട്ടടുത്ത് രണ്ട് ഖബറിടങ്ങൾ ഉണ്ടായിട്ട് പോലും PFI (SDPI) അംഗങ്ങൾ കൂടുതലായുള്ള ഈ അനധികൃത മദ്രസ പള്ളിക്കൂട്ടർക്ക് അനധികൃത ഖബറിടം കൂടി പണിയണം അതിലൂടെ സ്കൂൾ പൂട്ടിക്കണം എന്ന വാശിയായി. അതിലൂടെ ഈ തീവ്രവാദ സംഘടനക്ക് അവരുടെ സമൂഹത്തിന് മേൽ അധികാരം സ്ഥാപിക്കാനുള്ള അവസരം കൂടിയായി അവർ ഇതിനെ കണ്ടെത്തി. അതിൽ അവർ വിജയിക്കുകയും ചെയ്തു..
അതിജീവനത്തിന്റെ പാതയിൽ – 27
April 27
സത്യത്തിൽ ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയ പാഠം അവർ മറ്റുള്ളവരേക്കാൾ വളരെ അഡ്വാൻസ്ഡ് ആയി ചിന്തിച്ചു തുടങ്ങി എന്നുള്ളതാണ്…
അതായത് അവർ പ്ലാൻ ചെയ്ത രീതിയിൽ അവർക്ക് ഒരു നല്ല വിദ്യാലയം കിട്ടി… അവരുടെ കുട്ടികളെ ഉന്നതിയിലേക്ക് നയിക്കാൻ കഴിയുന്ന വിദ്യാലയം… അത് അവരുടെ മതത്തിന് അനുകൂലമായി പരിവർത്തനപ്പെടുത്താൻ അവർ ശ്രമിച്ചു… അതായത് മത വസ്ത്രം ധരിക്കാനും മതം അനുശാസിക്കുന്ന രീതിയിൽ ജീവിക്കാനും പ്രാർത്ഥനകൾ നടത്താനും കുട്ടികളെ സ്കൂളിൽ ഞങൾ പ്രേരിപ്പിക്കണം എന്നാണ്, അതിനുള്ള ഇടമായി ഞങ്ങൾ ഇതിനെ മാറ്റണം എന്ന്…
ഒരു ജനാധിപത്യ മതേതര രാജ്യത്ത് ഒരു വിദ്യാലയത്തിൽ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മറ്റ് കുട്ടികളോട് കാണിക്കുന്ന വിവേചനവും രാജ്യ താൽപര്യങ്ങൾക്ക് എതിരുമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്… മതം പഠിക്കേണ്ടത് മത പാഠശാലകളിലാണ്… വിദ്യാലയത്തിൽ വേണ്ടത് നാനാത്വത്തിൽ ഏകത്വം ആണ്…
നാളെയുടെ തലമുറയെ വാർത്തെടുക്കേണ്ടത് ഭാരതീയ സംസ്കാരം നെഞ്ചിലേറ്റി ഇവിടെ ജീവിക്കുവാൻ പ്രാപ്തരായ രാജ്യസ്നേഹികളായ പൗരന്മാരായിട്ടാണ്… ഞങ്ങൾക്ക് ആ വഴി മാത്രമേ അറിയൂ, അത് മാത്രമേ തെരഞ്ഞെടുക്കുവാൻ സാധിക്കുകയുള്ളൂ.
അയോധ്യ ഹിന്ദുവിന്റെ പോരാട്ടത്തിന്റെയും തിരിച്ചു വരവിന്റെയും പ്രതീകമാണ്. മണ്ണിന്റെ മുകളില്‍ നിന്ന് അവര്‍ തുടച്ചു നീക്കിയ ഒന്ന് വീണ്ടും ഉയരുന്നത് പലരിലും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് നിഷ്കളങ്ക ഹിന്ദു സമൂഹത്തിന് പറഞ്ഞാല്‍ മനസ്സിലാകില്ല… അത് ഞങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കി. അതിനെതിരെ തെരുവിലിറങ്ങിയാലും സമൂഹത്തില്‍ അവര്‍ ഒറ്റപ്പെടും…
തെരുവിൽ ഇറങ്ങാതെ അകത്ത് തന്നെ ഇരുന്നാലും അവൻ ഹിന്ദു ആണെങ്കിൽ ഒറ്റപ്പെടും എന്നത് തീർച്ച..
ഞങ്ങൾക്കും അത് തന്നെയാണ് സംഭവിച്ചത്… 2019 നവംബർ മാസം 10 ന് അയോധ്യ വിധി വന്നപ്പോൾ അവർ പൂർണ്ണമായും സ്കൂളിന് എതിരായി. കൂട്ടത്തോടെ വന്ന് കുട്ടികളെ കൊണ്ടുപോയി തുടങ്ങി. സ്കൂളിനോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ചില രക്ഷ കർത്താക്കളോട് ഞാൻ ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി കേട്ട് ഞാൻ ശരിക്കും തരിച്ച് ഇരുന്ന് പോയി.
നിങ്ങള് നല്ലവരാണ്… ഞങ്ങളുടെ കുട്ടികളെ നന്നായി പഠിപ്പിച്ചു. പക്ഷേ നിങ്ങള് ഹിന്ദുവാണ്… ഈ സ്കൂൾ ഹിന്ദു മാനേജ്മെന്റ നടത്തുന്നതാണ്..
അത് കൊണ്ട് ഞങ്ങളുടെ പണം കൊണ്ട് നിങൾ നന്നാവേണ്ട എന്നതാണ് തീരുമാനം… ആരുടെ തീരുമാനം എന്ന് മാത്രം പറഞ്ഞില്ല.
ശരിയാണ് ഞാൻ ഹിന്ദുവാണ്… ജന്മം കൊണ്ടും കർമ്മം കൊണ്ടും ഹിന്ദുവാണ്… നൂറ്റാണ്ടുകൾ ക്രൂരമായ പീഡനത്തിന് ഇരയായിട്ടും മതം മാറാത്ത ഹിന്ദു… ഇനി ഒരിക്കലും മാറുകയും ഇല്ല എന്ന് ഉറപ്പിച്ച ഹിന്ദു…
ഇത് കേരള ഫയൽസ്ന്റെ ട്രയല് മാത്രം ആണ്… കേരളത്തിൽ എത്രയോ സ്ഥാപനങ്ങൾ ഇത് പോലെ അടച്ചു പൂട്ടപ്പെട്ടിട്ടുണ്ട് ഇല്ലാതെ ആയിട്ടുണ്ട് എന്ന് നിങ്ങൾക്ക് അറിയാം… ഇനിയും ഇത് സംഭവിക്കും.
എനിക്ക് നിങ്ങളോട് ഒന്ന് രണ്ട് കാര്യങ്ങള് ചോദിക്കാൻ ഉണ്ട്…
ഇങ്ങനെ എങ്കിൽ ഇനിയുള്ള കാലം എനിക്ക് കേരളത്തിൽ ഹിന്ദുവായി ജീവിക്കാൻ സാധിക്കുമോ ?
ഈ വിദ്യാലയം നടത്തി കൊണ്ടുപോകാൻ സാധിക്കുമോ ?
ഞങ്ങൾ ഇനി എന്ത് ചെയ്യണം ?
ഇന്ന് ഞങ്ങളുടെ അവസ്ഥ ഇതാണ് എങ്കിൽ നാളെ നിങ്ങൾ ഓരോരുത്തരുടേയും അവസ്ഥ ഇത് തന്നെയാവും, ഒരു പക്ഷെ ഇതിലും വലിയ ദുരവസ്ഥയും ആവാം…
എന്റെ അതിജീവനത്തിന്റെ പാതകൾ ഇവിടെ അവസാനിക്കുകയാണ്… ഇനി ഉള്ള യാത്രയില്‍ നിങ്ങള്‍ ഒപ്പം ഉണ്ടാവണം. ഈ സ്കൂൾ മുന്നോട്ട് കൊണ്ട് പോകാനും ഇവിടെ ഞങ്ങള്‍ക്ക് സമാധാനം ആയി ജീവിക്കാനും സാധിക്കണം… അതിന് വേണ്ടത് എന്തെന്ന് പറഞ്ഞു തരാനും ചെയ്യാനും നിങ്ങള്‍ കൂടെ ഉണ്ടാവണം. എങ്കിൽ മാത്രമേ അതിജീവനം സാധ്യമാകൂ. ഒപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും സ്നേഹപൂർവം
Priyaa Viswanath
Gayathri
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: