തിരുവനന്തപുരം: തൊഴിലന്വേഷകരാകാനല്ല തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതെന്നും അതിനുതകുന്ന വിധത്തിലുള്ള നൂതന അറിവുകളും ആശയങ്ങളും സ്വായത്തമാക്കണമെന്നും മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനുവേണ്ടി കോട്ടയ്ക്കകം ശ്രീമഹാഗണപതി സേവാകേന്ദ്രം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ചെയ്തുകൊണ്ടിരിക്കുന്ന പല തൊഴിലുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നടപ്പാക്കുന്ന കാലമാണ് വരുന്നത്. അതിനാല്‍ സ്വയം സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ച് തൊഴിലിടങ്ങള്‍ സ്വയം സൃഷ്ടിക്കാനാകണം. ഇതിനുതകുന്ന തരത്തിലും അഭിരുചിക്കനുസരിച്ചുമാകണം ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആര്‍എസ്എസ് പ്രാന്തീയ സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ് സേവാസന്ദേശം നല്കി. വലിയൊരു ഈശ്വരപൂജയാണ് മനുഷ്യനെ സേവിക്കല്‍ എന്ന് ഹരിദാസ് പറഞ്ഞു. നരനെ സേവിക്കുന്നത് നാരായണനെ സേവിക്കുന്നതിന് തുല്യമാണ്. പരീക്ഷകളില്‍ തോറ്റവര്‍ ജീവിതത്തില്‍ വിജയിച്ചിട്ടുണ്ട്. ജീവിത്തില്‍ തോറ്റവരില്‍ പരീക്ഷകള്‍ വിജയിച്ചവരുമുണ്ട്.
അതിനാല്‍ പരീക്ഷാ വിജയം മാത്രമല്ല ജീവിത വിജയമെന്ന് തിരിച്ചറിയണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസോടുകൂടി വളരാനും ജീവിക്കാനുമുള്ള വിവേകം നല്കുന്ന വിദ്യാഭ്യാസമാണ് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സേവാഭാരതി കേരള പ്രസിഡന്റ് ഡോ.വി. അയ്യപ്പന് അധ്യക്ഷത വഹിച്ചു. പുരുഷോത്തമന് നായര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രൊഫ. ഡോ. ശ്രീകലാദേവി, ഡോ. സാബു കെ. നായര്‍, ഡോ. എസ്. ഹരിഹരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: