ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ക്കും ലക്ഷ്യം വെയ്ക്കാവുന്ന അത്രയ്ക്ക് അരക്ഷിതമായി കാറിനുള്ളില്‍ ഇരിയ്ക്കുന്നതിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനിടയില് പൊടുന്നനെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഗിണ്ടിയിലെ ഹോട്ടലിലേക്ക് പോകാന്‍ പുറത്തിറങ്ങി കാറില്‍ കയറിപ്പോകുന്ന അമിത് ഷായ്ക്ക് ചുറ്റും ഇരുട്ടാണ്. ആ ഇരുട്ടില്‍ കാറിന്റെ വെളിച്ചത്തില്‍ അമിത് ഷായെ കൃത്യമായി കാണാം. ആര്‍ക്കെങ്കിലും ലക്ഷ്യം വെയ്ക്കാമെങ്കില്‍ അതിന് സാധിക്കാവുന്ന വെളിച്ചത്തിലാണ് അമിത് ഷാ കാറിനുള്ളില്‍ ഇരിയ്ക്കുന്നത്.
തമിഴ്നാടിന്റെ ചരിത്രം നോക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉയരുന്നത് സ്വാഭാവികം. 1991 മെയ് 21നാണ് ശ്രീപെരുംപതൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി എല്‍ടിടിഇയുടെ മനുഷ്യബോംബിന്റെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അത് മറക്കാനാവില്ല. എല്‍ടിടിഇ പോലുള്ള ശക്തികള്‍ ഇപ്പോഴും തമിഴ്നാട്ടില്‍ അതിശക്തമാണ്. അവര്‍ വീണ്ടും പുനസംഘടിക്കുന്നതായും വാര്‍ത്തയുണ്ട്. ഡിഎംകെ ഉള്‍പ്പെടെയുള്ള ശക്തികള്‍ അവരുടെ സര്വ്വസന്നാഹങ്ങളുമെടുത്ത് ബിജെപിയ്ക്കെതിരെ യുദ്ധം ചെയ്യുന്ന സമയം കൂടിയാണിത്. അതിനിടയിലാണ് ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തരമന്ത്രി സുരക്ഷകവചമില്ലാത്തതുപോലെ ആര്‍ക്കും കാണാവുന്ന രീതിയില്‍ നടുറോഡിലെ ഇരുട്ടില്‍ അകപ്പെട്ടതെന്നത് നിസ്സാരമായി കാണാനാവില്ല.
ഈയിടെ ചില ബിജെപി നേതാക്കളെ കൊലപ്പെടുത്തണമെന്ന ചില ഡിഎംകെ നേതാക്കളുടെ പ്രസ്താവനയും ഇതിനൊപ്പം കൂട്ടിവായിക്കുമ്പോഴും ആശങ്കയുണ്ട്. 2023 ജനവരിയില്‍ ഡിഎംകെ സ്പീക്കറായ ശിവജി കൃഷ്ണമൂര്‍ത്തി ഗവര്‍ണര്‍ ആര്.എന്‍. രവിയ്ക്കെതിരെ നടത്തിയ വധഭീഷണി ഒരു ഉദാഹരണമാണ്. “അംബേദ്കര്‍ എഴുതിയ ഭരണഘടനയെ തൊട്ട് സത്യം ചെയ്ത ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കില്‍ താങ്കള്‍ കശ്മീരിലേക്ക് പൊയ്ക്കോളൂ. ഞങ്ങള്‍ തീവ്രവാദികളെ അവിടേക്ക് അയച്ചുകൊള്ളാം….”- ഒരു വധഭീഷണി ഉള്‍പ്പെടുന്ന ശിവജി കൃഷ്ണമൂര്‍ത്തിയുടെ പ്രസംഗമാണിത്. ഇന്ത്യയില്‍ നിന്നും വേറിട്ട തമിഴ്നാടിനെക്കുറിച്ച് (തമിഴകം) ഡിഎംകെ നേതാവ് ഡി. രാജ പ്രസംഗിച്ചതും മറക്കാറായിട്ടില്ല. ഡിഎംകെ അനുഭാവിയും എഴുത്തുകാരനുമായ നെല്ലായി കണ്ണന് പൊതുപ്രസംഗവേദിയില് പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വധിക്കണമെന്നും പ്രസംഗിച്ചതും ഈയിടെയാണ്. ഒരു മുസ്ലിംപ്രദേശത്ത് നടത്തിയ പ്രസംഗത്തില്‍ നെല്ലായി കണ്ണന് പ്രസംഗിച്ചത് ഇതാണ്:”പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും നിങ്ങള്‍ കൊല്ലുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല.”- കേള്‍വിക്കാരോട് നെല്ലായി കണ്ണന് പറഞ്ഞ വാക്കുകളാണിത്. “പ്രധാനമന്ത്രി മോദിയ്ക്ക് പിന്നിലുള്ള ബുദ്ധി അമിത് ഷായുടേതാണ്. അതുകൊണ്ട് അമിത് ഷായുടെ കഥ കഴിച്ചാല്‍ മോദിയുടെ കഥയും തീരും.” ആ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ നായ് എന്നും ചതിയന്‍ എന്നും വരെ നെല്ലായി കണ്ണന് ഉപമിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിഎംകെ സര്‍ക്കാര്‍ തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകളുടെ പേരില്‍ നെല്ലായി കണ്ണനെ പുരസ്കാരം നല്കി അഭിനന്ദിക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ അങ്ങേയറ്റം പ്രാധാന്യമുള്ളതായതിനാല്‍ ഈ സുരക്ഷാ വീഴ്ചയെ ഗൗരവത്തോടെയാണ് സ്റ്റാലിന് സര്‍ക്കാര്‍ കാണുന്നതെന്ന് പറയുന്നു. ആഴത്തിലുള്ള സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിന് പിന്നിലെ ഇരുട്ടിന്റെ ശക്തികളെ പുറത്തുകൊണ്ടുവരാന്‍ കഴിയൂ. അതല്ലെങ്കില്‍ എന്തെങ്കിലും യഥാര്‍ത്ഥ അടിയന്തര ആവശ്യം മൂലം പവര്‍ ഓഫാക്കിയതാണോ എന്നും അറിയേണ്ടതുണ്ട്. ഇതിന് ഉത്തരം ലഭിക്കുന്നത് വരെ സ്റ്റാലിന് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: