ചേര്‍ത്തല: ചേര്‍ത്തല സേവാഭാരതിയുടെ ആംബുലന്‍സും മൊബൈല്‍ ഫ്രീസര്‍ യൂണീറ്റും നാടിന് സമര്‍പ്പിച്ചു. ചേര്‍ത്തല യൂണീറ്റിന്റെ 14 ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സേവനരംഗത്ത് പുതിയ കാല്‍വെയ്പുമായി ആംബുലന്‍സും ഫ്രീസര്‍ യൂണീറ്റും പ്രവര്‍ത്തനമാരംഭിച്ചത്.
ആര്‍എസ്എസ് ജില്ലാ സംഘചാലക് റിട്ട. കേണല്‍ എന്‍.എസ്. റാംമോഹന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വാര്‍ഷിക പൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍. നവീന്‍കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ അജയന്‍ ജി. നായര്‍ കണക്കും അവതരിപ്പിച്ചു.
ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് പി.എന്‍. ജയശങ്കര്‍ സേവാസന്ദേശവും സേവാഭാരതി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം. ബിനീഷ് സമാപന സന്ദേശവും നല്‍കി. എം. പ്രശാന്ത് നന്ദി പറഞ്ഞു. സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കെ. ഹരികൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, കൗണ്‍സിലര്‍മാരായ രാജശ്രീ ജ്യോതിഷ്, ആശാ മുകേഷ്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് പി.എസ്. രാജീവ് എന്നിവര്‍ പങ്കെടുത്തു.
ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കുള്ള കസേരകള്‍ യൂണിറ്റിന്റെ ചുമതലക്കാരിയായ നഴ്സ് ശ്രീജ സുദര്‍ശനന് ഭാരവാഹികള്‍ കൈമാറി. ഭാരവാഹികളായി കെ.എന്‍.ജെ കര്‍ത്താ(പ്രസിഡന്റ്) എന്‍. നവീന്‍കുമാര്‍ (ജനറല്‍ സെക്രട്ടറി) അജയന്‍ ജി. നായര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: