ലക്നൗ : വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന്‍ മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നാകും ജനവിധി തേടുകയെന്ന് അദ്ദേഹം പറഞ്ഞു.
ഗോണ്ട ജില്ലയിലെ തന്റെ ലോക്സഭാ മണ്ഡലത്തില്‍ നടന്ന റാലിക്ക് ശേഷമാണ് ബി ജെ പി എം പി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത് .നരേന്ദ്ര മോദി സര്‍ക്കാരിന് ഒമ്പത് വര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.തനിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചക്കുകയും ചെയ്തു ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്.
ബിജെപി പ്രഖ്യാപിച്ച ‘മഹാ ജനസമ്പര്‍ക്ക അഭിയാന്റെ ഭാഗമായിരുന്നു റാലി. ഗുസ്തിക്കാരുടെ പ്രതിഷേധം സംബന്ധിച്ച് , കേസില്‍ കോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ചുമത്തിയ ലൈംഗികാതിക്രമ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ അന്വേഷണങ്ങളും ജൂണ്‍ 15 നകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ നേരത്തേ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: