ന്യൂദല്‍ഹി:രാജ്യത്തെ 750 ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു കുട്ടികളെ ഒരാഴ്ച നരേന്ദ്രമോദി പഠിച്ച സ്കൂളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.2023 അവസാനത്തോടെ പദ്ധതി ആരംഭിക്കും. ‘ പ്രേരണ പ്രാദേശിക വിദ്യാലയം’ എന്ന ഈ പരിപാടിയിലൂടെ വര്‍ഷം 1500 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും.
പഠനമികവ്, പഠ്യേതര പ്രവര്‍ത്തനം, സര്‍ഗ്ഗാത്മകത എന്നിവയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തെരഞ്ഞെടുക്കും. ഒരു ബാച്ചില്‍ 30 കൂട്ടികളുണ്ടാകും. ഒരാഴ്ചത്തെ താമസച്ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കും.പരമവീരചക്രം ലഭിച്ച സൈനികരുടെ ധീരത, രാഷ്ട്രനേതാക്കളുടെ മൂല്യങ്ങള്‍, രാജ്യാഭിമാനം തുടങ്ങിയവ പഠിതാക്കളില്‍ വളര്‍ത്താന്‍ ഉതകുന്നതാവും ക്ലാസുകള്‍. രാജ്യത്തെ യുവാക്കളെ മാറ്റത്തിന്റെ വക്താക്കളാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
ഗുജറാത്തില്‍ മഹസാണ ജില്ലയിലെ വഡ്നഗറില്‍ 1888ല്‍ സ്ഥാപിതമായ വഡ് നഗര്‍ കുമാരശാലയിലാണ് പ്രധാനമന്ത്രി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 2018ല്‍ സ്കൂള്‍ ആക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്ത് തനിമ നിലനിര്‍ത്തി നന്നാക്കിയെടുത്തിരിക്കുകയാണ് ഈ സ്കൂള്‍. മഹാന്മാരായ ലോകനേതാക്കള്‍ അവര്‍ വിദ്യാഭ്യാസം നേടിയ സ്ഥാപനങ്ങളെ പ്രചോദനത്തിന്റെ ഉറവിടങ്ങളായി കാണുന്നുണ്ടെന്ന് പദ്ധതി രേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: