അനൂപ് ഒ.ആര്
മൂന്നാര്‍: വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിലെ സര്‍വേയില്‍ പുതുതായി 128 വരയാടിന് കുഞ്ഞുങ്ങളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഇത് 125 ആയിരുന്നു. 2020ല്‍ 155 എണ്ണത്തെ കണ്ടെത്തിയതാണ് റിക്കാര്‍ഡ്.
ഏപ്രിലില്‍ 24 മുതല്‍ 29 വരെ നടന്ന സര്‍വേയില്‍ ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം, ചോല നാഷണല്‍ പാര്‍ക്ക് എന്നിവിങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്.
മൂന്നാര്‍ വന്യജീവി സങ്കേതത്തിലാകെ 896 വരയാടുകളുണ്ടെന്നാണ് കണക്ക്. ഇരവികുളത്ത് മാത്രം 803 വരയാടുകളെ കണ്ടെത്തിയതായി പാര്‍ക്കിന്റെ ചുമതലയുള്ള അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. ഇതില്‍ 15 ശതമാനത്തിലധികം കുഞ്ഞുങ്ങളാണ്. ഏറ്റവും കൂടുതല്‍ വരയാടുകളെ കണ്ടെത്തിയത് പെരുമാള്‍മല, വെമ്പന്തണ്ണി, നായ്ക്കൊല്ലി എ, ആനമുടി എ ബ്ലോക്കുകളിലാണ്.
അതേസമയം, കുറിഞ്ഞമല ഉദ്യാനത്തിലെ കടവരി ബ്ലോക്കില്‍ ഇത്തവണയും വരയാടുകളെ കണ്ടെത്താനായില്ല. 2019 മുതല്‍ ഇവരിടെ വരയാടുകളുടെ സാന്നിധ്യമില്ലാത്തിനാല് അടുത്ത വര്‍ഷങ്ങളില്‍ ഈ മേഖലയെ കണക്കെടുപ്പില്‍ നിന്ന് ഒഴിവാക്കാനും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: