പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് 36 കാരനായ സെര്‍ബിയന്‍ താരം നോവാക് ജോക്കോവിച്ച് നോര്‍വേയുടെ 24 കാരനായ കാസ്പര്‍ റൂഡിനെ നേരിടും. വിജയിച്ചാല്‍ ജോക്കോവിച്ചിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമായിരിക്കും ഇത്തവണത്തേത്. മാത്രമല്ല നാല് ഗ്രാന്‍ സ്ലാം കിരീടങ്ങളില്‍ ഓരോന്നും മൂന്ന് തവണ വീതം നേടുന്ന ആദ്യ പുരുഷ താരവുമാകും.
വനിതാ സിംഗിള്‍സില്‍ കടുത്ത പോരാട്ടത്തിലാണ് പോളണ്ടിന്റെ ഇഗ സ്വെറ്റെക് കിരീടം നേടിയത്. സീഡ് ചെയ്യപ്പെടാത്ത ചെക്ക് താരം കരോലിന മുച്ചോവയെ 6-2, 6-7, 6-4 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്.
കഴിഞ്ഞ തവണയും ഇഗയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍. ലോക ഒന്നാം താരം കൂടിയാണ്.
ഇത്തവണ ഫൈനലിലെ രണ്ടാം സെറ്റ് മാത്രമാണ് ഇഗയ്ക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: