Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടാലജ് ഗുജറാത്തിലെ അത്ഭുതക്കിണര്‍

പഴയ കാലത്ത് ഈ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ സമീപ വാസികളുടെ ജല ഉപയോഗത്തിനായി നിര്‍മ്മിച്ച ജലസംഭരണിയാണ് അടാലജ്. അഷ്ടഭുജാകൃതിയിലാണ് ഈ സ്റ്റെപ് വെല്ലിന്റെ രൂപകല്‍പന. ചതുരാകൃതിയിലുള്ള ഓരോ നിലകളിലുമുള്ള തൂണുകളിലും ഭിത്തിയിലുമൊക്കെ നിരവധി കൊത്തുപണികള്‍ കാണാം.

Janmabhumi Online by Janmabhumi Online
Jun 11, 2023, 05:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

പ്രീതി നായര്‍

 

വളരെക്കാലമായി മനസില്‍ കാത്തുസൂക്ഷിച്ച ഒരു യാത്രയായിരുന്നു അത്. പല കാരണങ്ങള്‍ കൊണ്ടും ഗുജറാത്തിലേക്കുള്ള ആ യാത്ര നീണ്ടുപോയി. അവസാനം കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഒരാഴ്ചത്തെ യാത്ര സഫലമായി.

ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഏറ്റവുമധികം വ്യവസായങ്ങളുള്ള സംസ്ഥാനം തുണി വ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ്.  ഗാന്ധിനഗറാണ് തലസ്ഥാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള (1600 കിമീ) സംസ്ഥാനവും ഗുജറാത്താണ്. നമ്മുടെ രാഷ്‌ട്ര പിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ജന്മദേശം കൂടിയാണല്ലോ ഗുജറാത്ത്.

ഗുജറാത്ത് ഗാന്ധിനഗര്‍ സിറ്റിയില്‍ നിന്നും 10 കി.മീ. സഞ്ചരിച്ചാല്‍ അടാലജ് സ്റ്റെപ് വെല്ലില്‍ എത്താം. ഓട്ടോറിക്ഷാ. ജിഎസ്ആര്‍ടിസി ബസ്, ക്യാബ്, യൂബര്‍ തുടങ്ങിയവയെ ആശ്രയിക്കാം. പൊതുവെ യാത്രാനിരക്ക് ഇവിടെ കുറവാണ്. റോഡുകള്‍ ആണെങ്കിലോ ഉന്നത നിലവാരം പുലര്‍ത്തുന്നവയും. അതുകൊണ്ട് യാത്രാക്ഷീണം അനുഭവപ്പെടുകയേയില്ല.  

അടാലജ് പ്രവേശനത്തിന് 30 രൂപയുടെ ടിക്കറ്റ് എടുത്താല്‍ എത്ര സമയം വേണമെങ്കിലും അവിടെ ചെലവഴിക്കാം. മനോഹരമായ ഉദ്യാനം ഇതിന് ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്. അഞ്ച് നിലകളിലായി താഴേക്ക് നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ കിണര്‍. ഇത് 1498 ല്‍ റാണാ വീര്‍സിങ് എന്ന രാജാവിന്റെ ഓര്‍മ്മയ്‌ക്കായി അദ്ദേഹത്തിന്റെ പത്‌നി രുദാ ദേവി രാജ്ഞി നിര്‍മ്മിച്ചതാണിത്.

പഴയ കാലത്ത് ഈ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ സമീപ വാസികളുടെ ജല ഉപയോഗത്തിനായി നിര്‍മ്മിച്ച ജലസംഭരണിയാണ് അടാലജ്. അഷ്ടഭുജാകൃതിയിലാണ് ഈ സ്റ്റെപ് വെല്ലിന്റെ രൂപകല്‍പന. ചതുരാകൃതിയിലുള്ള ഓരോ നിലകളിലുമുള്ള തൂണുകളിലും ഭിത്തിയിലുമൊക്കെ നിരവധി കൊത്തുപണികള്‍ കാണാം. നിരവധി ഹിന്ദു ജൈന ദേവീദേവന്മാരുടെ ചിത്രവും. രാജാവ് രാജസദസില്‍ പ്രജകളുടെയൊപ്പം ഇരിക്കുന്നതിന്റെയും, നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതും പാട്ടുകാര്‍ ഗാനം ആലപിക്കുന്നതിന്റെയും, സാധാരണക്കാരായ സ്ത്രീകള്‍ പരമ്പരാഗതമായ വേഷം ധരിച്ച് ദൈനംദിന ജോലികള്‍ ചെയ്യുന്നതിന്റെയും മറ്റുള്ള നിരവധി കൊത്തുപണികള്‍ വളരെ മനോഹരമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. എന്നെ ആകര്‍ഷിച്ച മറ്റൊരു കൊത്തുപണി കല്‍പവൃക്ഷ, നവഗ്രഹ തുടങ്ങിയവയാണ്. ഇവയെല്ലാം ഇന്ത്യന്‍ വാസ്തുശില്‍പത്തിന്റെ ഉദാത്ത മാതൃകകളാണ്.

സൂര്യപ്രകാശം നേരിട്ട് പടവുകളിലേക്ക് പതിക്കാത്ത രീതിയിലാണ് അടാലജിന്റെ നിര്‍മ്മാണം. ഇതുമൂലം ഏത് വേനല്‍ക്കാലത്തും സ്റ്റെപ് വെല്ലിലെ താപനില വളരെ കുറവായിരിക്കും.

ആനുവല്‍ വാട്ടര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഒരു ആഘോഷം എല്ലാ നവംബര്‍ മാസത്തിലും നടന്നു വരുന്നു. ഗുജറാത്തിലെ ടുറിസം വകുപ്പാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ അവസരത്തില്‍ ദീപാലങ്കാരത്താല്‍ മനോഹരമായിരിക്കും സ്റ്റെപ് വെല്‍. വിവിധ കലാപരിപാടികളും ഈ അവസരത്തില്‍ നടത്തി വരുന്നു.

ഈ സ്മാരകം ഒരു സംരക്ഷിത പ്രദേശമായി കണക്കാക്കി സംരക്ഷിച്ചു പോരുന്നു. ഇതിന് ചുറ്റും മനോഹരമായ ഉദ്യാനമുണ്ട്. മധുരസ്മൃതികള്‍ മനസ്സില്‍ ആവാഹിച്ച് ഹൃദയം അവിടെ പകുത്ത് നല്‍കിയാണ് വീണ്ടും വരാമെന്ന് മന്ത്രിച്ച് മനസില്ലാമനസ്സോടെ അവിടെ നിന്നും അടുത്ത കാഴ്ചകളിലേക്ക് പോയത്.

9447047268

Tags: ഐഎസ്ഗുജറാത്ത്wellഅത്ഭുതക്കിണര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് ബാലന്‍ മരിച്ചു

Kerala

മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം കൊലപാതകം

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

സഹോദരിക്കൊപ്പം കളിക്കവെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ അഭ്യർത്ഥനപ്രകാരം ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

ഇറാന് പുറമെ ഗസ്സയിലും ഇസ്രയേല്‍ ആക്രമണം: 51 പേര്‍ കൊല്ലപ്പെട്ടു, 200ലേറെ പേര്‍ക്ക് പരുക്ക്

ഇസ്രായേലിന്റെ ഇറാൻ ​ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് വിളിച്ചു പറഞ്ഞ് കേസിൽ പ്രതിയായ അമ്മാവൻ, നിഷേധിച്ച് കുട്ടിയുടെ അമ്മ

അനിവാര്യമായ ഒരു ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു: എംവി ഗോവിന്ദന്‍

ട്രംപിന്റെ ഭീഷണി തള്ളി ഖമേനി, യുദ്ധം ആരംഭിക്കുന്നു എന്ന് സന്ദേശം

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്‌ക്ക് സാധ്യത

ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് വന്ധ്യതയ്‌ക്ക് കാരണമാകും

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies