ഇരിട്ടി: ഞങ്ങള്‍ക്ക് മണ്ണ് വാരിത്തിന്ന് ജീവിക്കാന്‍ പറ്റുമോ? എട്ടു മാസമായി ചെയ്ത ജോലിക്ക് കൂലിയില്ലാതെ ജീവിതം വഴിമുട്ടി നില്ക്കുന്ന ആറളം ഫാമിലെ തൊഴിലകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്. ശമ്പളത്തിനുവേണ്ടണ്ടി ഫാം ഓഫീസിന് മുന്നില്‍ 50 ദിവസത്തോളം ഇവര്‍ സമരം നടത്തിയിരുന്നു. ട്രേഡ് യൂണിയന് നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കാണുകയും മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പറയുകയും ചെയ്തിട്ട് രണ്ടണ്ടാഴ്ച പിന്നെയും പിന്നിട്ടു.
മുഖ്യമന്ത്രി ഇവര്‍ക്ക് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്. ഇതിനിടയില്‍ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി അമേരിക്കയിലേക്ക് വിമാനം കയറുകയും ചെയ്തു. പട്ടിണികിടന്ന് മടുത്തു. വേതനം ഇന്ന് കിട്ടും നാളെക്കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇത്രയും നാള് പണിയെടുപ്പിച്ചത്.
എന്നാല്‍ പണിയെടുത്താല്‍ മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഴിയുന്ന ആറളം ഫാമില്‍ ചോര നീരാക്കി വിയര്‍പ്പൊഴുക്കി ജോലി ചെയ്ത ഇവരുടെ കണ്ണുനീരിന് മുന്നില്‍ എട്ട് മാസമായി ഭരണകൂടം മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.
380 ഓളം വരുന്ന തൊഴിലാളികളില്‍ 80 ശതമാനത്തിലധികം ആദിവാസി തൊഴിലാളികളാണ്. മുപ്പതോളം ജീവനക്കാരുമുണ്ടണ്ട്. പിരിഞ്ഞുപോയ 21 ഓളം പേര്‍ക്ക് രണ്ടണ്ടു വര്‍ഷമായി ആനുകൂല്യങ്ങളും കിട്ടുന്നില്ല. ഇവരൊക്കെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആറളം ഫാമില്‍ ചെലവഴിച്ചിട്ടും ശിഷ്ടകാലം ശമ്പളത്തിനും ആനുകൂല്യത്തിനും വേണ്ടണ്ടി നെട്ടോട്ടമോടുകയാണ്. കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഇവര്‍ക്ക് സാധനസാമഗ്രികള്‍ കടം കൊടുക്കാതായി. സ്കൂള്‍ തുറന്നതോടെ കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കുന്നു.
റേഷന്‍ കിട്ടുന്നത് കൊണ്ടണ്ട് മാത്രമാണ് ജീവിച്ചു പോകുന്നത്. മുപ്പതും നാല്പതും വര്‍ഷങ്ങളായി ഇവിടെ തൊഴില്‍ ചെയ്യുന്നവരാണ് ഞങ്ങള്‍. മറ്റെന്തെങ്കിലും തൊഴില്‍ തേടി പോകാമെന്ന് വെച്ചാല്‍ തങ്ങള്‍ക്ക് പ്രായമായെന്നും ഇനി എവിടെ ഞങ്ങള്‍ പോകുമെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: