കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ തുടര്‍ച്ചയായ അക്കാദമിക വിവാദങ്ങളും, അക്കാദമിക രംഗത്തെ ക്രമക്കേടുകളും മൂലം നാക് അക്രഡിറ്റേഷന് നഷ്ടപ്പെടാന്‍ സാധ്യത. എന്‍ഐആര്‍എഫ് റാങ്കിങ്ങിലും വന്‍ പരാജയം.
മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടേത് ഉള്‍പ്പെടെയുള്ള അനധികൃത അധ്യാപക നിയമനങ്ങള്‍, സിപിഎമ്മിന്റെ ആധിപത്യവും അധാര്‍മികമായ അക്കാദമിക അരക്ഷിതാവസ്ഥ, ഇടതുപക്ഷ സംഘടനകളുടെ കുത്തക സമീപനം, ഉത്തരക്കടലാസുകള്‍ കാണാതാകല്‍, പിഎച്ച്ഡി പ്രവേശനത്തിലെ അപാകതകള്‍, എസ്സി/എസ്ടി സംവരണത്തിലെ അട്ടിമറികള്‍ എന്നിവ മൂലം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. കൂടാതെ തുടര്‍ച്ചയായ സാമ്പത്തിക ക്രമക്കേടുകള്‍ മൂലം സര്‍വകലാശാലയുടെ സാമ്പത്തിക അവസ്ഥയും കുത്തഴിഞ്ഞ നിലയിലാണ്. നിലവില്‍ സര്‍വകലാശാലയ്ക്ക് നാകിന്റെ എ പ്ലസ് അക്രഡിറ്റേഷനാണ് ഉള്ളത്. വ്യാജരേഖകള്‍ ഹാജരാക്കിയാണ് നാക് പരിശോധന സംഘത്തെ സ്വാധീനിച്ച് എ പ്ലസ് അക്രഡിറ്റേഷന് കരസ്ഥമാക്കിയതെന്ന ആരോപണമുയര്‍ന്നിരുന്നതാണ്.
അക്കാദമികമായി സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ മൂലം ഇവിടെ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ തയാറാവാത്തും പ്രതിസന്ധിക്ക് കാരണമാകുന്നു. ഇത് മൂലം അഡ്മിഷന് പ്രക്രിയ തകര്‍ന്ന നിലയിലാണ്. വിജ്ഞാപന പ്രകാരം കുട്ടികള്‍ കോഴ്സുകളില്‍ ചേരാത്തതിനാല്‍ സ്പോട്ട് അഡ്മിഷന് നടത്തിയാണ് കുട്ടികളെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എന്‍ ഐആര്‍എഫ് റാങ്കിങ്ങില്‍ സര്‍വകലാശാലയുടെ പേര് പോലും ഉള്‍പ്പെട്ടില്ല. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് ഒരു മാസം ശമ്പളയിനത്തില്‍ ഏഴ് കോടി രൂപയോളം ചെലവ് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: