മുംബൈ: മുംബൈയില്‍ 50 കോടിയുടെ ലഹരി പിടിച്ചു. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍, 20 കിലോ മെഫെഡ്രോണും ഒരു കോടി രൂപയും സ്വര്‍ണാഭരണങ്ങളുമാണ് പിടികൂടിയത്. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ്, 50 കോടി രൂപയുടെ ലഹരി പിടിച്ചത്.
ലഹരി ഉപയോക്താക്കള്‍ക്കിടയിലും വില്‍പ്പനക്കാര്‍ക്കിടയിലും ‘മ്യാവൂ മ്യാവൂ’ അഥവാ ‘എംകാറ്റ്’ എന്ന് അറിയപ്പെടുന്ന ലഹരി വസ്തുവാണ് മെഫെഡ്രോണ്‍. മയക്കുമരുന്നിനൊപ്പം ഒരു കോടി രൂപയും 186 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. ലഹരി വിറ്റ് കിട്ടിയ പണമാണിതെന്നാണ് എന്‍സിബിയുടെ വിലയിരുത്തല്‍.
പത്ത് വര്‍ഷത്തോളമായി ലഹരി കച്ചവടത്തില്‍ വ്യാപൃതരായിരുന്നു അറസ്റ്റിലായ മൂന്ന് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: