കോഴിക്കോട് : വനിതകൾക്ക് പുരുഷൻമാരുടെ സഹായമില്ലാതെ ഹജ്ജ് തീർത്ഥയാത്ര എന്ന ആശയം മോദിയുടേതായിരുന്നു. മുസ്ലിം വനിതകളെ കൂടുതല്‍ സ്വതന്ത്രരാക്കുന്ന മറ്റൊരു പദ്ധതി. ഈ വിമാനത്തില്‍ പുറപ്പെട്ട വനിതകള്‍ എല്ലാവരും ഈ പദ്ധതിയുടെ പേരില്‍ മോദി സര്‍ക്കാരിന് നന്ദി പറയുന്നു.
ഇതിന്റെ ഭാഗമായി മുസ്ലിം വനിതകള്‍ മാത്രമുള്ള കേരളത്തിൽ നിന്നുള്ള ആദ്യ വിമാനം കരിപ്പൂർ വിമാന താവളത്തിൽ നിന്ന് പറന്നുയർന്നു.വനിതകൾ നയിക്കുന്ന ,വനിതകൾ മാത്രം ജീവനക്കാരായുള്ള വിമാനമായിരുന്നു ഇത്. മുസ്ലിം വനിതകളുടെ ക്ഷേമത്തിനായി മോദി സർക്കാർ സജ്ജമാക്കിയ വിമാനം. ക്യാപ്റ്റന്‍ കനിക മല്‍ഹോത്രയാണ് ഈ ഫ്ലൈറ്റ് പറപ്പിച്ചത്. ഗരിമ പാസ്സിയും മറ്റ് നാല് വനിതാ ക്രൂ അംഗങ്ങളും ടീമിന്റെ ഭാഗമായിരുന്നു. സ്ത്രീകള്‍ക്കെല്ലാം ബോര്‍ഡ് പാസുകള്‍ നല്‍കാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യങ്ങളുടെ മന്ത്രി ജോണ്‍ ബര്‍ളയും എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സൗദി സര്‍ക്കാരാണ് പുരുഷയാത്രികരുടെ കൂട്ടില്ലാതെ (മഹറമില്ലാതെ) വനിതകള്‍ക്ക് ഹജ്ജിന് വരാമെന്ന നയം നടപ്പാക്കിയത്. ഈ വര്‍ഷം മോദി സര്‍ക്കാര്‍ ഈ നയം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് പുരുഷന്മാരായ സഹായികളില്ലാതെ വനിതകള്‍ മാത്രമായി ഹജ്ജിന് പോകാന്‍ വഴിയൊരുങ്ങിയത്.
ചരിത്രത്തിൽ രേഖപെടുത്തപ്പെടുന്ന മറ്റൊരു സംഭവമായി ഈ വനിതാ ഹജ്ജ് യാത്രയും മാറുകയാണ്. കേരളത്തില്‍ നിന്ന് 16 വിമാനങ്ങള്‍ വനിത ഹജ്ജ് തീർത്ഥാടകർക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ആകെ നാലായിരം വനിതകള്‍ ഇക്കുറി ഇന്ത്യയില്‍ നിന്നും വനിതകള്‍ മാത്രം യാത്ര ചെയ്യുന്ന ഫ്ളൈറ്റില്‍ ഹജ്ജിന് പോകും. ഇതില്‍ 60 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: