മുംബൈ: മുസ്ലിം സംവരണം പാടില്ലെന്നും മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്‌ക്കെതിരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.
മഹാരാഷ്‌ട്രയിലെ നാന്‍ദെദില്‍ മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. “രാജ്യ സ്നേഹമുള്ളവര്‍ ഇന്ത്യയിലെ രാഷ്‌ട്രീയം ഇന്ത്യയ്‌ക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് രാഹുലിനെ വിമര്‍ശിച്ച് അമിത് ഷാ സൂചിപ്പിച്ചു. വിദേശത്ത് പോയി ഇന്ത്യയിലെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുകയും ഇന്ത്യയെ വിമര്‍ശിക്കുകയും ചെയ്യുന്നത് ഒരു നേതാവിന് ചേര്‍ന്നതല്ല. ഇതെല്ലാം രാജ്യത്തെ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് രാഹുല്‍ ബാബ മനസ്സിലാക്കണം.”-അമിത് ഷാ പറഞ്ഞു.
ഞാന്‍ എവിടെപ്പോയാലും അവിടെയെല്ലാം മോദിയ്‌ക്ക് പിന്തുണയുള്ളതായി കാണുന്നു. 2024ലും ബിജെപി സര്‍ക്കാര്‍ വരും. – അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: