മുംബൈ:അമേരിക്കയില്‍ ഒസാമ ബിന്‍ ലാദന് നടത്തിയ ആക്രമണം മുതല്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണം വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരുണ്ട മുഖം കാണിക്കുന്ന ’72 ഹൂറെയ്ന്‍’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.ഒസാമ ബിന്ലാദന്, അജ് മല് കസബ്, യാകൂബ് മേമന്, മസൂദ് അസ് ഹര് തുടങ്ങി ഒട്ടേറെ തീവ്രവാദവുമായി ബന്ധപ്പെട്ട ഒട്ടേറെപ്പേര്‍ ടീസറില്‍ കടന്നുവരുന്നു.
ഇസ്ലാമിക ഏകാധിപതികള്‍ ആക്രമിച്ച് കീഴടക്കിയ ശേഷം ഭരിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറ്റാണ്ടുകളായി ഇസ്ലാമിക് തീവ്രവാദം വിജയിച്ടിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള ആസൂത്രിത കുറ്റകൃത്യത്തെ വേദനയോടെ അതിജീവിച്ചതാണ് ഇന്ത്യയുടെ സംസ്കാരം.
ജൂലായ് ഏഴിന് ഈ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പവന് മല്‍ഹോത്രയും ആമിര്‍ ബഷീറുമാണ് പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് പുരാണ് സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് സുഞ്ജയ് പുരാണ് സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: