ഇസ്താബുള്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്. പുലര്‍ച്ചെ 12.30നാണ് മത്സരം.മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനുമാണ് ഏറ്റുമുട്ടുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസ് മൗറീഞ്ഞോക്ക് കീഴില്‍ യൂറോപ്യന്‍ ജേതാക്കള്‍ ആയ ശേഷം യുറോപ്യന്‍ പെരുമ തന്നെ നഷ്ടമായി ഇന്റര്‍ മിലാന്. അതിനാല്‍ തന്നെ കിരീട പോരാട്ടത്തില്‍ തീ പാറും.
സീസണില്‍ മൂന്നാം കിരീട നേട്ടത്തിനരികിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് നേട്ടത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എഫ്എ കപ്പില്‍ കൂടി വീഴ്‌ത്തിയതോടെ സര്‍ അലക്സ് ഫെര്‍ഗൂസണിന്റെ യുണൈറ്റഡിന് ശേഷം മൂന്നാം കിരീട നേട്ടം സ്വന്തമാക്കുന്ന ഇംഗ്ലീഷ് ടീമായി മാറാനുള്ള തയാറെടുപ്പിലാണ് സിറ്റി..
മാഞ്ചസറ്ററിന്റെ തന്ത്രങ്ങള്‍ ഏത് വലിയ എതിരാളിക്കും പേടി സ്വപ്നമായി അവരെ മാറ്റുന്നുണ്ട്. ഗുണ്ടോഗന്‍, ഡി ബ്രുയിന്‍, ബെര്‍ണഡോ സില്‍വ തുടങ്ങി ബോക്‌സ് പരിസരങ്ങളില്‍ നിന്നും ആരും ഗോളടിക്കാം.എന്നാല്‍ ഇന്റര്‍ മിലാന്‍ പ്രതിരോധവും കരുത്തുറ്റതാണ് .
സ്ഥിരതയാണ് സിറ്റിയുടെ പ്ലസ് പോയിന്റ്. കിരീടമടക്കം നേടിയെങ്കിലും സ്ഥിരതയില്ലായമ ഇന്റര്‍ മിലാന് പ്രശ്‌നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: