ന്യൂദല്‍ഹി: എല്ലാ വീടുകളിലും കുടിവെളളം എത്തിക്കുന്നതിനുളള ‘ഹര് ഘര്‍ ജല്‍’ പരിപാടിയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്.
പൊതുജനാരോഗ്യത്തിലും സാമ്പത്തികമായും ഹര് ഘര്‍ ജല്‍ മികച്ച ഫലമാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധവും സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്ന കുടിവെള്ളം ഉറപ്പാക്കിയാല്‍ വയറിളക്ക രോഗങ്ങള്‍ മൂലമുണ്ടാകുന്ന നാല് ലക്ഷത്തോളം മരണം ഒഴിവാക്കാനാകും. ഇങ്ങനെ ഈ നേട്ടത്തിലൂടെ മാത്രം 101 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ചെലവ് ലാഭിക്കുമെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുളള പദ്ധതിയാണ് ഹര് ഘര്‍ ജല്‍ . കുടിവെളളം ഏറെ ദൂരം സഞ്ചരിച്ച് ശേഖരിച്ച് വീട്ടിലെത്തിച്ചിരുന്ന അവസ്ഥയ്ക്കാണ് പദ്ധതി മാറ്റം കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: