പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പോളിഷ് താരം ഇഗ സ്വെടെക് ചെക്ക് താരം കരോലിനെ മുചുവയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ കാസ്പര്‍ റൂഡ് നോവാക് ജോക്കോവിച്ചിനെ നേരിടും. നാളെയാണ് ഫൈനല്‍.
അലക്സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തിയാണ് കാസ്പര്‍ റൂഡ് ഫൈനലില്‍ കടന്നത്. രണ്ടാം സെമിഫൈനലില്‍ നാലാം സീഡ് നോര്‍വീജിയന്‍ കാസ്പര്‍ റൂഡ് 22-ാം സീഡ് ജര്‍മ്മന്‍ അലക്സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: