ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂoല്‍ഹിയിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്റര്‍ പ്രഗതി മൈതാനിയില്‍ ജൂണ്‍ 11 ന് രാവിലെ 10:30 ന് ആദ്യത്തെ ദേശീയ പരിശീലന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സിവില്‍ സര്‍വീസിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഭരണ പ്രക്രിയയും നയ നിര്‍വഹണവും മെച്ചപ്പെടുത്തലിന്റെ വക്താവാണ് പ്രധാനമന്ത്രി. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, ശരിയായ മനോഭാവം, വൈദഗ്ധ്യം, അറിവ് എന്നിവ ഉപയോഗിച്ച് ഭാവിയിലെയ്ക്കുള്ള ഒരു സിവില്‍ സര്‍വീസിന് രൂപം കൊടുക്കുന്നതിനായി നാഷണല്‍ പ്രോഗ്രാം ഫോര്‍ സിവില്‍ സര്‍വീസസ് കപ്പാസിറ്റി ബില്‍ഡിംഗ് (NPCSCB) – ‘മിഷന് കര്‍മ്മയോഗി’ ആരംഭിച്ചു. ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ കോണ്‍ക്ലേവ്.
സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള സിവില്‍ സര്‍വീസുകാര്‍ക്കുള്ള പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷന് ദേശീയ പരിശീലന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
കേന്ദ്ര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മേഖലാ , പ്രാദേശിക ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുള്‍പ്പെടെ പരിശീലന സ്ഥാപനങ്ങളില്‍ നിന്നുള്ള 1500-ലധികം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. കേന്ദ്ര ഗവണ്മെന്റ് വകുപ്പുകള്‍, സംസ്ഥാന ഗവണ്മെന്റുകള് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഈ വൈവിധ്യമാര്‍ന്ന ഒത്തുചേരല്‍ ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ലഭ്യമായ അവസരങ്ങളും തിരിച്ചറിയുകയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങളും സമഗ്രമായ തന്ത്രങ്ങളും സൃഷ്ടിക്കുകയും ചെയ്യും. കോണ്‍ക്ലേവില്‍ എട്ട് പാനല്‍ ചര്‍ച്ചകള്‍ ഉണ്ടായിരിക്കും, ഓരോന്നും ഫാക്കല്‍റ്റി വികസനം, പരിശീലന വിലയിരുത്തല്‍ , ഉള്ളടക്കത്തിന്റെ ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങിയ സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: