ചാരുംമൂട്: കേരളത്തിലും ദേശീയ തലത്തിലും ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികളും, വെല്ലുവിളികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി സാധ്യമായ പരിഹാരം ഉണ്ടാക്കുവാന്‍ മുന്‍കൈ എടുക്കുമെന്ന് കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബ. വ്യാപാരി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ ചാരുംമൂട്ടിലെ വസതിയില്‍ എത്തിയ കേന്ദ്ര മന്ത്രിയെ സംസ്ഥാന പ്രസിഡന്റും ഏകോപന സമിതിയുടെ മറ്റ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം രാജു അപ്സര, കേന്ദ്ര മന്ത്രിക്ക് കൈമാറി.
വ്യാപാരികളുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും ധരിപ്പിച്ച് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി. കെവിവിഇഎസ് നേതാക്കളായ സബില്‍ രാജ്, ജേക്കബ് ജോണ്‍, അഡ്വ. പീയൂഷ് ചാരുംമൂട്, ഗിരീഷ് അമ്മ, എബ്രഹാം പറമ്പില്‍ തുടങ്ങിയവര്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ്എം.വി ഗോപകുമാര്‍, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട തുടങ്ങിയവരും മന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: