Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓണ്‍ലൈന്‍ ഗെയിം ആപ്പുകള്‍ ഉപയോഗിച്ച് കുട്ടികളെ വലയിലാക്കുന്ന മതംമാറ്റ സംഘത്തെ തകര്‍ത്ത് ഉത്തര്‍പ്രദേശ് പോലീസ്

ഫോര്‍ട്ട്‌നൈറ്റ് എന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പാണ് മതംമാറ്റ സംഘം ഉപയോഗപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 08:19 am IST
in India

കേന്ദ്ര സര്‍ക്കാര്‍ ചില തീവ്രവാദ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിം ആപ്പുകള്‍ ഉപയോഗിച്ച് കുട്ടികളെ ആകര്‍ഷിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്ന ഒരു സംഘത്തെ ഉത്തര്‍പ്രദേശ് പോലീസ് ഈയാഴ്ച കണ്ടെത്തി. ആപ്പിന്റെ ചാറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ വിവാദ മതപണ്ഡിതനായ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേള്‍പ്പിച്ചു കൊണ്ടാണ് കുട്ടികളെ ഇസ്ലാമിലേയ്‌ക്ക് ആകര്‍ഷിച്ചിരുന്നത്. ഈ രീതിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരായ നാലു കൗമാരക്കാരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഘസിയാബാദില്‍ നിന്നും രണ്ടു പേരും, ഫരീദാബാദ്, ചണ്ടീഗഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് ഇവരുടെ വലയില്‍ അകപ്പെട്ടത്. പോലീസ് അറിയിച്ചു. 

ഫോര്‍ട്ട്‌നൈറ്റ് (‘Fortnite’) എന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പാണ് മതംമാറ്റ സംഘം ഉപയോഗപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. താനേ സ്വദേശിയായ രണ്ടാമനു വേണ്ടി പോലീസ് വല വിരിച്ചു കഴിഞ്ഞു.

ഫോര്‍ട്ട്‌നൈറ്റ് ഗെയിമിംഗ് ആപ്പ് കളിയ്‌ക്കുന്ന കൗമാരക്കാരെ പ്രത്യേകമായി നോട്ടമിടുകയാണ് ഈ പദ്ധതിയിലെ ആദ്യ പടി. Baddo എന്ന ഐഡി ഉപയോഗിച്ചാണ് പ്രതികളില്‍ ഒരാളായ ഷാനവാസ്‌ ഖാന്‍ ഇതു ചെയ്തിരുന്നത്. ഗാസിയാബാദ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിപുന്‍ അഗര്‍വാള്‍ പറഞ്ഞു. 

“കുട്ടികള്‍ കളിയില്‍ പരാജയപ്പെടുമ്പോള്‍, ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍ ഓതാന്‍ മതംമാറ്റ സംഘത്തില്‍ പെട്ടവര്‍ ആവശ്യപ്പെടും. തുടര്‍ന്ന് അവര്‍ വിജയിച്ചാല്‍, ഖുറാനിലുള്ള അവരുടെ താല്‍പ്പര്യവും വിശ്വാസവും വര്‍ദ്ധിയ്‌ക്കും. ക്രമേണ അവര്‍ ഇസ്ലാമിലേയ്‌ക്ക് മതപരിവര്‍ത്തനം ചെയ്യും.” ഡി സി പി പറഞ്ഞു.

ഗെയിമിംഗ് ആപ്പിന്റെ ഭാഗമായ ഡിസ്ക്കോര്‍ഡ് (Discord) ചാറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ ഇരകളുമായി പ്രതികള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിലൂടെ വിവാദ പണ്ഡിതരായ സക്കീര്‍ നായിക്ക്, താരിഖ് ജമീല്‍ തുടങ്ങിയവരുടെ വീഡിയോകള്‍ കുട്ടികളെ കാണിച്ചിരുന്നു.

യൂറോപ്പിന്റെ പലഭാഗത്തു നിന്നുമുള്ള കുട്ടികളും ഈ ചാറ്റ് പ്ലാറ്റ്ഫോമില്‍ ഉണ്ട് എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഈ പുതിയ മതംമാറ്റ തന്ത്രത്തിന് അന്തര്‍ദ്ദേശീയ മാനങ്ങളുണ്ട് എന്നാണിത് സൂചിപ്പിയ്‌ക്കുന്നത്. തുടക്കത്തില്‍ ക്രിസ്ത്യാനികളായിരുന്ന, പിന്നീട് ഇസ്ലാമിലേയ്‌ക്ക് മതം മാറിയവരാണ് ഈ കുട്ടികള്‍.

ഇതില്‍ പെട്ട് മതം മാറിയ ഗാസിയാബാദില്‍ നിന്നുള്ള ഒരു ഹിന്ദു കൗമാരക്കാരന്‍ പറഞ്ഞത് പ്രകോപനപരമായി ഇസ്ലാമിനെ പറ്റി പറയുന്ന പാകിസ്ഥാന്‍ കേന്ദ്രമാക്കിയ ദി യൂത്ത് ക്ലബ് എന്ന ഒരു യുട്യൂബ് ചാനല്‍ താന്‍ പതിവായി കാണാറുണ്ടായിരുന്നു എന്നാണ്.

“തീവ്രമായി ഇസ്ലാമിക പ്രബോധനങ്ങള്‍ അവതരിപ്പിയ്‌ക്കുന്ന താരിഖ് ജമീലിന്റെ വീഡിയോകള്‍ അവന്‍ കാണാറുണ്ടായിരുന്നു. അതിനുശേഷം അവന്‍ മതം മാറി” ഡി സി പി അഗര്‍വാള്‍ പറഞ്ഞു. 

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഘസിയാബാദ് പോലീസ് ചണ്ടീഗഡിലും ഫരീദാബാദിലും എത്തിക്കഴിഞ്ഞു. പദ്ധതിയുടെ ബുദ്ധികേന്ദ്രമായ Baddo എന്ന ഷാനവാസ് ഖാനെ അറസ്റ്റു ചെയ്യുന്നതിനായി മറ്റൊരു സംഘം മഹാരാഷ്‌ട്രയിലേയ്‌ക്കും പുറപ്പെട്ടു കഴിഞ്ഞു.

“അയാള്‍ (ഷാനവാസ് ഖാന്‍) ഉടനെ അറസ്റ്റിലാവും. കൗമാരക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്ലിക്കേഷനുകളില്‍ ആകൃഷ്ടരാവും. സ്വാഭാവികമായും സാമൂഹ്യവിരുദ്ധര്‍ അത് മുതലെടുക്കും. ഒരു പക്ഷേ ഈ തന്ത്രം കൗമാരക്കാരെ പ്രത്യേകമായി ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരിയ്‌ക്കാം.” ഡി സി പി അഗര്‍വാള്‍ പറഞ്ഞു.

ഘാസിയാബാദ് സെക്ടര്‍ 23 ലെ ഒരു പുരോഹിതനായ അബ്ദുള്‍ റഹ്മാനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ പുതിയ പദ്ധതിയെ കുറിച്ച് ഞങ്ങള്‍ക്ക് സൂചന ലഭിച്ചത്” അദ്ദേഹം പറഞ്ഞു.

Tags: islamistsJihadi Terrorismconversionഇസ്ലാംവല്‍ക്കരണംഇസ്ലാമിക് ജിഹാദ്മതംമാറ്റ മാഫിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

സുരഭി ഹോഡിഗരെ (ഇടത്ത്) സിദ്ധരാമയ്യ (വലത്ത്)
India

‘ഹിന്ദുമതത്തില്‍ അസമത്വം ഉള്ളതുകൊണ്ടാണ് മതംമാറുന്നതെന്ന് സിദ്ധരാമ പറയും, എന്നാല്‍ സ്ത്രീകളെ മോസ്കില്‍ കയറ്റാത്തതിനെ വിമര്‍ശിക്കുമോ?’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.