ഇസ്റ്റാംബുള്‍: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും വിലയ ടൂര്‍ണമെന്റ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കൊട്ടിക്കലാശം ഇന്ന്. ഫൈനല്‍ പോരില്‍ ഏറ്റുമുട്ടുന്നത് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും ഇംഗ്ലണ്ടില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും. തുര്‍ക്കിനഗരം ഇസ്റ്റാംബുളിലെ അത്താതുര്‍ക്ക് സ്റ്റേഡിയമാണ് വേദി. രാത്രി 12.30 മുതലാണ് മത്സരം.
13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോപ്യന്‍ ടൈറ്റില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇറ്റാലിയന്‍ വമ്പന്മാര്ക്ക് കൈവന്നിരിക്കുന്നത്. പരിശീലകന് ആന്റോണിയോ കോന്റേയ്ക്ക് ശേഷം ടീം ദൗത്യമേറ്റെടുത്ത സിമോണ്‍ ഇന്‍സാഗിക്കു കീഴില്‍ ഇന്റര്‍ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് സീസണില്‍ കണ്ടത്. അതിന്റെ പൂര്‍ണതയാണ് 47കാരനായ ഇന്‍സാഗിക്കും ടീം നായകന് ലൗട്ടരോ മര്ട്ടിനെസിനും പിന്നില്‍ അണിനിരക്കുന്ന ഇന്റര്‍ പട ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മൂന്ന് ക്ലബ്ബുകളെ പരിശീലിപ്പിച്ചയാളാണ് പെപ്പ് ഗ്വാര്‍ഡിയോള. മാനേജര്‍ ദൗത്യമേറ്റെടുത്ത മൂന്ന് ടീമിനും ഹാട്രിക് ലീഗ് ടൈറ്റില്‍ നേടിക്കൊടുത്തു. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ സുവര്ണാകലത്ത് ബാഴ്സയ്ക്കായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി. അതിനെക്കാളേറെ കാലമായി മാഞ്ചസ്റ്റര്‍ സിറ്റിയില്‍. പെപ്പിന് കീഴില്‍ കളിക്കാന്‍ തുടങ്ങിയ സീസണ് മുതല്‍ ബ്ലൂസ് സ്ഥിരതയുടെ പര്യായമായാണ് മുന്നേറുന്നത്. പക്ഷെ ടീമിനും പെപ്പിനും അര്‍ഹമായ യൂറോപ്യന്‍ ടൈറ്റില്‍ അത് ഇനിയും കിട്ടാക്കനിയാണ്. ആ കുറവ് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് സിറ്റി സംഘം. ഒരു സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, പിന്നെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ മൂന്ന് കീരടവും നേടിയിട്ടുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മാത്രം അവകാശപ്പെടാനുള്ള നേട്ടത്തിനൊപ്പം ചേരുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: