ന്യൂയോര്‍ക്ക്: ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളത്തിന് എം എ യൂസഫലി പങ്കെടുക്കുന്നില്ല. പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നവരുടെ പട്ടികയില്‍ യൂസഫലിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എത്തിയിട്ടില്ല, ഇതു വരെ കേരളത്തില്‍ നടന്ന മൂന്ന് സമ്മേളനങ്ങളിലും ലണ്ടനിലും ഗല്ഫിയും നടന്ന മേഖലാ സമ്മേളനങ്ങളിലും നേതൃ പരമായ പങ്ക് വഹിച്ചിരുന്ന യൂസഫലി വിട്ടു നില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല.
സംഘാടക സമിതിയിലോ അംഗത്വത്തിലോ മലയാളികളുടെ ഏറ്റവും വലിയ സംഘടനായായ ഫോമയ്ക്കു അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കുറ്റപ്പെടുത്തി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് രംഗത്തുവന്നു.യാതൊരുവിധ പ്രാതിനിധ്യ സ്വഭാവവും ലോക കേരള സഭക്കില്ല. ചില നേതാക്കളുമായും ചില സംഘടനകളുമായും ബന്ധപ്പെട്ടവര്‍ മാത്രമാണ് സഭയില്‍ ഉള്ളതെന്നും ഫോമാ പ്രസിഡന്റ് പറഞ്ഞു
ടൈം സ്ക്വയറിലെ മാരിയറ്റ് മാര്‍ ക്വീസ് ഹോട്ടലില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ നടക്കുന്ന രജിസ്ട്രേഷനോടെയാണ് സമ്മേളനം ഔദ്യോഗികമായി ആരംഭിക്കുന്നത്. വൈകുന്നേരം അഞ്ച് മണി മുതല്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമാണ്. 6.30 മുതല്‍ 7.30 വരെ സൗഹൃദ സമ്മേളനം. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്്, സെനറ്റര്‍ കെവിന് തോമസ് ,ജസ്റ്റിസ് രാജേശ്വരി, കൗണ്ടി ലജിസ്ലേച്ചര്‍ ആനി പോള്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി എന്നിവര്‍ പങ്കെടുക്കും.7.30 മുതല്‍ 8.15 വരെ വേദിക പെര്‍ഫോമിങ്ങ് ആര്‍ട്സ് ആന്‍ഡ് നേത്ര ആര്‍ട്സ് അവതരിപ്പിക്കുന്ന കലാവിരുന്നാണ്. 8.15ന് ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിക്കും.
ശനിിയാഴ്ച രാവിലെ 9.20 മുതല്‍ 9.25 വരെ അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിക്കപ്പെടും. 9.25 മുതല്‍ 9.30 വരെ ലോക കേരള സഭ മുദ്രാഗാനം. 9.30 മുതല്‍ 9.35 വരെ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.സ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. 9.35 മുതല്‍ 9.40 വരെ ലോക കേരള സഭ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന് നായര്‍ സ്വാഗതം ആശംസിക്കും. 9.40 മുതല്‍ 9.50 വരെ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ അദ്ധ്യക്ഷ പ്രസംഗമാണ്. 9.50 മുതല്‍ 10.20 വരെ മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കും.10.20 മുതല്‍ 10.30 വരെ കേരള സര്‍ക്കാരിന്റെ വികസന പരിപാടികളുടെയും നോര്‍ക്ക റൂട്ട്സിന്റെയും വീഡിയോ അവതരണം നടക്കും. 10.30 മുതല്‍ 10.40 വരെ ധനകാര്യ മന്ത്രി എ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. 10.40 മുതല്‍ 10.50 വരെ നോര്‍ക്ക വകുപ്പിന്ന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് വില്ല റിപ്പോര്‍ട്ട് അവതരിപ്പിക്കും. 10.50 മുതല്‍ 11.30 വരെ ആശംസാ പ്രസംഗങ്ങളാണ്. കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍ പേഴ്സണ്‍ ഫ്രൊഫ. വി.കെ. രാമചന്ദ്രന്, ജോസ് കെ മാണി എം.പി, നോര്‍ക്ക് റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് ശ്രീരാമകൃഷ്ണന്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഡോ. രവി പിള്ള, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ കെ.ജെ.മേനോന്, സി.വി റപ്പായി, ഒ.വി മുസ്തഫ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, വിവിധ അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
്.11.45 മുതല്‍ ഉച്ചയ്ക്ക് 01.00 വരെ വിഷയാധിഷ്ഠിത അവതരണവും ചര്‍ച്ചയും നടക്കും. ‘നവ കേരളം എങ്ങോട്ട്..: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി സംസാരിക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന് എന്നിവര്‍ അമേരിക്കന്‍ മേഖലയെ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ പറ്റി സംസാരിക്കും.ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസ് ‘മലയാള ഭാഷസംസ്കാരംപുതുതലമുറ, അമേരിക്കന്‍ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് ‘മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റം: അമേരിക്കന്‍ മലയാളികളുടെ ഭാവിയും വെല്ലുവിളികളും’ എന്ന വിഷയം അവതരിപ്പിച്ച് ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ഡോ. കെ.വാസുകി ഐ.എ.എസ് സംസാരിക്കും.
2.00 മുതല്‍ 3.45 വരെ പ്രതികരണങ്ങള്‍ തുടരും. 4.00 മുതല്‍ 4.05 വരെ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്സ്വാള്‍ ആശസാ പ്രസംഗം നടത്തും. 4.05 മുതല്‍ 4.50 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം .4.50 മുതല്‍ 5.00 മണി വരെ സ്പീക്കര്‍ എ.എം ഷംസീര്‍ ഉപസംഹാര പ്രസംഗം നടത്തും. 5.00 മണിക്ക് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിക്കപ്പെടും. വൈകിട്ട് 7.00 മണി മുതല്‍ ചലച്ചിത്രനടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെയും മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിന്റെയും നൃത്ത സന്ധ്യയാണ്.
ജൂണ്‍ 11ാം തീയതി രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 മണി വരെ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് നടക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന് നമ്പൂതിരി കെ സ്വാഗതം ആശംസിക്കും. ചീഫ് കോഓര്‍ഡിനേറ്ററുമായ ഡോ.എം. അനിരുദ്ധന് ആമുഖ പ്രസംഗം നടത്തും. 10.15 മുതല്‍ 10.30 വരെ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കും. 10.30 മുതല്‍ 11.15 വരെ വിഷയം അവതരിപ്പിച്ച് സുമന് വില്ല ്, ഐ.റ്റി സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ എന്നിവര്‍ സംസാരിക്കും.ടീ ബ്രേക്കിനു ശേഷം സംരംഭകത്വം, നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തെ പറ്റിയുള്ള ചര്‍ച്ചയും പ്രതികരണങ്ങളുമാണ്.്.ലഞ്ച് ബ്രേക്കിനു ശേഷം അമേരിക്കന്‍ മലയാളി വ്യവസായികള്‍, ഐ.റ്റി വിദഗ്ധര്‍, മലയാളി വനിതാ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം 6.00 മണി മുതല്‍ 7.30 വരെ പ്രവാസി മലയാളി സംഗമം നടക്കും. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ സ്വാഗതം ആശംസിക്കും. പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുടെയും ലോക കേരള സഭ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന് നായര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ ഒ.വി മുസ്തഫ, സി.വി റപ്പായി, കെ.ജെ മേനോന്, ഡോ. രവി പിള്ള ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ.എം. അനിരുദ്ധന്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, ജോസ് കെ മാണി എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസാരിക്കും.
വൈകുന്നേരം 6.05 മുതല്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡോ.എം.അനിരുദ്ധന്റെ കൃതജ്ഞതയോടു കൂടി സമ്മേളനം പര്യവസാനിക്കും.വൈകുന്നേരം 6.35 മുതല്‍ 7.30 വരെ വിദ്യാ വൊക്സ്, ദിവ്യ ഉണ്ണി, പ്രസീന ജയിന് എന്നിവരുടെ കലാപരിപാടി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: