കൊച്ചി : മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതോടെ കാലടി സര്‍വകലാശാല വിസി അന്വേഷണത്തിന് ഉത്തരവിട്ടു. സംവരണ മാനദണ്ഡങ്ങള്‍ പ്രവേശനത്തിനായി ലംഘിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ സര്‍വ്വകലാശാല വിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് വിസിയും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2019ല്‍ മലയാളം വിഭാഗം പിഎച്ച്ഡിക്കായി 10 സീറ്റാണ് ആദ്യം പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിദ്യ കത്തു നല്‍കുകയും 15 പേരെ കൂടി ഗവേഷണത്തിനായി വിളിക്കുകയുമായിരുന്നു. പതിനഞ്ചാമതായാണ് വിദ്യ ലിസ്റ്റില്‍ കടന്നു കൂടിയത്.
ആകെയുള്ള സീറ്റില്‍ ഇരുപത് ശതമാനം എസ്സി/ എസ്ടി സംവരണം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്. എന്നാല്‍ ആദ്യത്തെ പത്തിനു മാത്രമാണ് സംവരണം ബാധകം. ശേഷിക്കുന്ന അഞ്ച് സീറ്റിന് സംവരണ തത്വം ബാധകമല്ലെന്നാണ് മുന്‍ വിസി പ്രതികരിച്ചത്.
അര്‍ഹതയുള്ളവരെ തഴഞ്ഞാണോ വദ്യയ്ക്ക് പിഎച്ച്ഡിക്ക് പ്രവേശനം നല്‍കിയത് എന്നതു സംബന്ധിച്ചും കാലടി സര്‍വ്വകലാശാല വിസി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്നും പരിശോധിക്കും. ഇതിനായി മലയാളം വിഭാഗത്തില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: