ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടില്‍ നാല് വയസുകാരിയായ മകളെ അച്ഛന് ശ്രീമഹേഷ് വെട്ടിക്കൊന്നത് ആസൂത്രിതമായാണെന്ന് പോലീസ്. വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും അമ്മയേയും കുഞ്ഞിനേയും കൊലപ്പെടുത്താന്‍ ഇയാള്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമായെന്നും പോലീസ് അറിയിച്ചു.
അതേസമയം മകളെ കൊലപ്പെടുത്തി പോലീസ് പിടിയിലായതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന് ശ്രീമഹേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മാവേലിക്കര സബ്ജയിലില്‍ വെച്ചാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രതിയെ സെല്ലിലേക്ക് മാറ്റുന്നതിനുള്ള രേഖകള്‍ ശരിയാക്കാന്‍ ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോള്‍ മഹേഷ് പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തിലേയും കയ്യിലേയും ഞരമ്പുകള്‍ മുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വൈരാഗ്യത്തിന്റെ പേരിലാണ് മഹേഷ് മകളെ കൊന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ശ്രീമഹേഷിന്റെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളുമായുള്ള വിവാഹത്തില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ഇക്കാര്യത്തില്‍ അമ്മയും മഹേഷിനെ കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിക്കുകയും ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഇത് കിട്ടാഞ്ഞതോടെ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞ് മഴു നിര്‍മിച്ച് മകളെ കൊലപ്പെടുത്തുകയായിരുന്നു.
അമ്മ സുനന്ദയേയും വെട്ടിയെങ്കിലും ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പുനര്‍വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നു. മകളെ വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍വെച്ച് ഈ മഴു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: