Categories: Kerala

കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ ഗുരുതര ഭീഷണിയില്‍; പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സുദീപ്തോ സെന്‍

ഇതിനെതിരെ കേരളത്തിന്റെ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

Published by

ന്യൂദല്‍ഹി: ഇസ്ലാമിക തീവ്രവാദം കേരളത്തില്‍ അതിരൂക്ഷമാണെന്നും സംസ്ഥാനം ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്നും കേരളാ സ്റ്റോറി സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെന്‍. കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് ഇരയായിട്ടുള്ള പെണ്‍കുട്ടികളുടെ എണ്ണം കേരളാ സ്റ്റോറീസ് എന്ന സിനിമയില്‍ കാണിക്കുന്നതിനേക്കാളും കൂടുതലാണ്.

ഇതിനെതിരെ കേരളത്തിന്റെ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ദല്‍ഹി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടന ആയ നവോദയം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുദീപ്തോ സെന്‍. ധാര്‍മികവും, സംസ്‌കാരികവും, ആത്മീയവുമായ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നതിനുള്ള പ്രധാന കാരണം.

ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പലപ്പോഴും ഉയര്‍ത്തുന്ന വിഘടനവാദ മുദ്രാവാക്യങ്ങളും, ഇതര മതസ്ഥര്‍ക്കെതിരെയുള്ള വെല്ലുവിളികളും ആശങ്ക ജനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവോദയം കേന്ദ്ര സമിതി പ്രസിഡന്റ് എം.ആര്‍. വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ആര്‍ഷ ധര്‍മ്മ പരിഷദ് പ്രസിഡന്റ് രമേഷ് നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. നവോദയം ജനറല്‍ സെക്രട്ടറി വിക്രമന്‍ ചങ്ങേലില്‍, ട്രഷറര്‍ സുഭാഷ് ഭാസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക