തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകള്‍ സംവരണ അട്ടിമറി കേന്ദ്രങ്ങളാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. കാലടി ശ്രീശങ്കരാചര്യ സംസ്കൃത സര്‍വകലാശാലയില്‍ പട്ടികജാതി സംവരണം അട്ടിമറിച്ചാണ് കെ. വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയതെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന് സ്വമേധയാ കേസെടുക്കണം. സംവരണം അട്ടിമറിച്ചു എന്ന പരാതിയില്‍ സര്‍വകലാശാല എസ്സി എസ്ടി സെല്‍ അന്വേഷണം നടത്തുകയും സംവരണം അട്ടിമറിച്ചു എന്ന് കണ്ടെത്തിയിട്ടും അന്വേഷണം നടത്താത്ത സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷന്റെ നടപടി ദുരൂഹമാണ്.
സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി കേരളത്തിലെ സര്‍വകലാശാലകളില്‍ സംവരണം അട്ടിമറിക്കുകയാണ്. വൈസ് ചാന്‍സലര്‍മാര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുകയും അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ കഴിഞ്ഞ പത്ത് വര്‍ഷം നടന്ന അഡ്മിഷനെ കുറിച്ചും നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിനായി ഉന്നതതല ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: