ആലപ്പുഴ: നാല് വയസുകാരിയെ കൊന്ന അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീമഹേഷ് ആത്മഹത്യാശ്രമം നടത്തിയത്. പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയിലാണ് പിതാവ് ആറ് വയസുള്ള മകളെ വെട്ടിക്കൊന്നത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീധന്യയില്‍ നക്ഷത്രയെയാണ് പിതാവ് മഹേഷ് മഴുവിന് തലയ്‌ക്ക് വെട്ടി കൊലപ്പെടുത്തിയത്. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തി.
തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ മഹേഷ് അവിടെ ഉണ്ടായിരുന്ന മകളുടെ തലയ്‌ക്ക് വെട്ടുകയായിരുന്നു. വെട്ടു കൊണ്ട കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇയാളുടെ അക്രമത്തില്‍ സാരമായി പരിക്കേറ്റ മഹേഷിന്റെ അമ്മയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















