താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയം കുറയ്ക്കുവാനും കൂടുതല്‍ സൗകര്യപ്രദമാക്കുവാനും ഉപകരിക്കുന്നതോടൊപ്പം ഉപാസനയുടെ മൂല തത്വങ്ങളുമായി ബന്ധിക്കുകയും ചെയ്യുന്നു. അതിനാല്‍ കൃഷിപ്പണിക്കാരും, വ്യാപാരികളും, മാറിമാറിയുള്ള ഷിഫ്റ്റുകളില്‍ പണിയെടുക്കുന്നവരും, അത്യന്തം തിരക്കുള്ളവരുമായ വ്യക്തികളും, മഹിളകളും മുമ്പ് പറഞ്ഞ നാലു നിയമങ്ങളില്‍ ഇപ്രകാരം അയവു വരുത്തുക.
സമയക്ലിപ്തത ക്ലിപ്തസമയ ബന്ധനം എപ്പോള്‍ പാലിക്കണം?
എപ്പോഴാണോ ഒഴിവും, ചിന്താരഹിതവും ശാന്തവുമായി 510 മിനിറ്റെങ്കിലും സമയവും ലഭിക്കുന്നത്, അപ്പോള്‍ പ്രാര്‍ത്ഥനയും ഉപാസനയും ചെയ്യുക.
സ്ഥാനത്തിന്റെ പവിത്രത വീട്ടിലോ, വയലിന്റെ വരമ്പത്തോ, കടയിലോ, ആഫീസിലോ, യാത്രയിലോ സൗകര്യപ്രദമായി തോന്നുന്നിടത്തുവെച്ച് ഉപാസന ചെയ്യുക. തറയോ, ബെഞ്ചോ, കസേരയോ, കിടക്കയോ, എന്താണോ ലഭിക്കുക, അതിന്മേലിരുന്ന് ഉപാസന നിര്‍വ്വഹിക്കുക.
ശരീരശുദ്ധി, സമയമുണ്ടെങ്കില്‍ സ്നാനം ചെയ്തുകഴിഞ്ഞ് ഉപാസന ചെയ്യുക. ഇല്ലെങ്കില്‍ എപ്പോഴാണോ സമയം കിട്ടുക, അപ്പോള്‍ കൈകാലുകളും മുഖവും കഴുകി ഉപാസന ചെയ്യുക.
ഷട്കര്‍മ്മവും ദേവപൂജനവും ഷട്കര്മ്മത്തിന്റെയും ദേവപൂജനത്തിന്റെയും ക്രിയകള്‍ മനസ്സിനെ ശാന്തമാക്കുന്നു. അതിനെ ഏകാഗ്രപ്പെടുത്തുന്നത് ഈശ്വരചിന്തനത്തിനു സഹായകരമാകുന്നു. പക്ഷേ ഈ ക്രിയകള്‍ക്കു സമയം കൂടുതലെടുക്കുന്നു. അതിനാല്‍ തുടക്കത്തില്‍ ഇതിന്റെ സ്ഥാനത്ത്, ഉപാസന ആരംഭിക്കുന്നതിനു മുമ്പായി ഒന്നു രണ്ടു മിനിറ്റുകൊണ്ട് താഴെ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങള്‍ ചെയ്യുക.
(1) തങ്ങളുടെ ചിന്തകളെയും, വിഷമിപ്പിക്കുന്ന കാര്യങ്ങളെയും പറ്റിയുള്ള ഓര്‍മ്മ നിറുത്തി വയ്ക്കുക. സ്വന്തം മനസ്സിനെ ശാന്തമാക്കുക. അവ ഓര്‍മ്മ വരികയാണെങ്കില്‍ അവയെ ഇഷ്ടദേവന്റെ ചരണങ്ങളില്‍ സമര്‍പ്പിക്കുക.
(2) ഈശ്വരനോടുള്ള വിശ്വാസവും ആത്മീയഭാവവും ഉണര്‍ത്തുക. ഈ ശ്രമം എങ്ങനെ ചെയ്യണമെന്നു പിന്നാലെ വിവരിക്കുന്നുണ്ട്. ഈ നാലു സൗകര്യങ്ങളും ഉപയോഗിച്ച് താങ്കള്‍ക്ക് സ്വന്തം ഉപാസന സുഗമവും, സമയക്കുറവുള്ളതാണെങ്കിലും, ഫലപ്രദവുമാക്കാന്‍ കഴിയും.
വിവേകപരമായ കാര്യം ആരോഗ്യത്തോടെ കഴിയുവാനും ധനം സമ്പാദിക്കുവാനും നമ്മുടെ മറ്റുകാര്യങ്ങള്‍ നിര്വഹിക്കുവന്നതിനും വേണ്ടി സ്രഷ്ടാവു നേരത്തേ തന്നെ ശരീരവും ബുദ്ധിയും തന്നിട്ടുണ്ട്. അതിനാല്‍ അവ ഉപയോഗിച്ചും അന്യരുടെ സഹായം സ്വീകരിച്ചും നമുക്കു നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനാവും. ഇവയ്ക്കെല്ലാം വേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷേ മായാമോഹങ്ങള്‍ സാധിച്ചു കിട്ടാന്‍ വേണ്ടിയുള്ള തങ്ങളുടെ പ്രാര്‍ത്ഥന ഈശ്വരന് സ്വീകരിച്ചില്ലെങ്കില്‍, അഥവാ തങ്ങളുടെ അഭിലാഷങ്ങള്‍ സാധിച്ചില്ലെങ്കില്‍, താങ്കള്‍ ഈശ്വരനോടു പരിഭവിക്കുകയോ, തങ്ങളുടെ നിത്യപ്രാര്‍ത്ഥനയും ഉപാസനയും നിറുത്തലാക്കുകയോ ചെയ്യരുത്, എന്ന വിവേകം കൂടി പാലിക്കണം. ഭക്തശിരോമണി ആയ നാരദന്റെ ഈ കഥ താങ്കള്‍ കേട്ടിരിക്കുമല്ലോ. വിശ്വമോഹിനിയെ വിവാഹം ചെയ്യാന്‍ വേണ്ടി അദ്ദേഹം ഭഗവാനോടു അദ്ദേഹത്തിന്റെ സുന്ദരരൂപം ആവശ്യപ്പെട്ടു. തന്റെ ഭക്തന് ഭക്തിമാര്‍ഗ്ഗത്തില്‍ നിന്നും വഴിതെറ്റിപ്പോകുമെന്നു മനസ്സിലാക്കിയ ഭഗവാന് നാരദനോടു താങ്കള്‍ക്ക് ഗുണകരമായതു ചെയ്യാം എന്നു പറഞ്ഞു തന്റെ സുന്ദരരൂപം നല്കുന്നതിനു പകരം നാരദന്റെ മുഖം കുരങ്ങിന്റേ തുപോലെ ആക്കി, അതിനാല്‍ മനസ്സു സമ്മതിക്കു ന്നില്ലെങ്കില് തങ്ങളുടെ അഭിലാഷം ഈശ്വരനോടു പറഞ്ഞു കൊള്ളുക; പക്ഷേ അതു സാധിക്കാതെ വന്നാല്‍ അമര്‍ഷം തോന്നരുത്. ഏതിലാണു നമ്മുടെ നന്മ എന്ന് അദ്ദേഹത്തിനറിയാം. അതിനാല്‍ ഈ തീരുമാനം അദ്ദേഹത്തിനു വിട്ടുകൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: