എല്ലാ ക്ഷേത്രങ്ങളിലും പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴെങ്കിലും നടക്കേണ്ട താന്ത്രികക്രിയകളിലൊന്നാണ് അഷ്ടബന്ധകലശം. ഈ വര്‍ഷം ജനുവരി 27 മുതല്‍ 29 വരെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ദൈവപ്രശ്‌നത്തിന്റെ ചാര്‍ത്തിലും അഷ്ടബന്ധ കലശം നിഷ്‌കര്‍ഷിച്ചിരുന്നു. മൂലപ്രകൃതിരൂപമായ പീഠവും വിരാട് പുരുഷരൂപമായ ബിംബവും ഒന്നിച്ചു ചേര്‍ക്കുന്ന ചടങ്ങാണിത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിഗ്രഹവും പീഠവും തമ്മില്‍ ഉറപ്പിക്കുന്നത് അഷ്ടബന്ധം എന്ന കൂട്ട് മിശ്രിതം (ഠവല രലാലിശേിഴ ളമരീേൃ) കൊണ്ടാണ്. എട്ട് സാമഗ്രികള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ഇടിച്ച് ചേര്‍ക്കുമ്പോള്‍ അത് വിഗ്രഹത്തെ പീഠത്തിലുറപ്പിക്കുന്ന പശയായി മാറുന്നു. നിത്യേനയുള്ള അഭിഷേകങ്ങള്‍, അഷ്ടാഭിഷേകങ്ങള്‍, നവകം, കളഭം, ധാര, എന്നിവയെല്ലാം പല വര്‍ഷങ്ങളിലായി നടക്കുമ്പോള്‍ അഷ്ടബന്ധം അല്പാല്പമായി ഇളക്കി പോകുന്നതിനും പീഠത്തിലേക്ക് അഭിഷേക ദ്രവ്യങ്ങള്‍ ഇറങ്ങുന്നതിനും സാധ്യതയുമുണ്ട്. അങ്ങനെയുണ്ടാകുന്ന വിടവുകളാല്‍ വിഗ്രഹമിളകിത്തുടങ്ങുന്നത് പരിഹരിക്കുന്നതിനുള്ള വൈദിക താന്ത്രിക ചടങ്ങുകളാണ് അഷ്ടബന്ധകലശത്തോടനുബന്ധിച്ച് നടക്കുക. പ്രത്യേകം പ്രത്യേകം പേരുകളുള്ള വിവിധ കലശങ്ങളാല്‍ അഭിഷേകം ചെയ്ത് അഷ്ടബന്ധം കൊണ്ട് പ്രതിഷ്ഠ പീഠത്തിലുറപ്പിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നു.
(കോഴിപ്പരലിനെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്തതു കൊണ്ട് ഒരു ചെറിയ വിവരണം നല്‍കാം. അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂര്‍വധാതു അടങ്ങിയ കോഴിപ്പരലിന്റെ രാസനാമം അയേണ്‍ ഫോസ്‌ഫേറ്റ് ഹൈഡ്രേറ്റ് എന്നാണ്. ഭാരതപ്പുഴയില്‍ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണ
നൂര്‍ കയത്തില്‍ നിന്നാണ് ഇത് എടുത്തിരുന്നത്. അപൂര്‍വമായ ഒരു ജലജീവിയുടെ പുറം തോടാണിത് എന്ന് പറയപ്പെടുന്നു. ഭാരതപ്പുഴയില്‍ കയം ഇല്ലാതായതോടെ കോഴിപ്പരല്‍ ഇന്ന് വളരെ അപൂര്‍വമായി ലഭിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു.)
ശംഖുപൊടി ആറു ഭാഗം കോലരക്ക് നാലുഭാഗം, കടുക്ക രണ്ടു ഭാഗം, ചെഞ്ചല്യം ഒരുഭാഗം, കോഴിപ്പരല്‍ ഒരു ഭാഗം, പേരാറ്റുമണല്‍ ഒരു ഭാഗം, നൂല്‍പ്പഞ്ഞി ഒരു ഭാഗം, നെല്ലിക്ക രണ്ടുഭാഗം എന്നീ എട്ടു വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്നതാണിത്. നൂല്‍പ്പരുത്തി ഒഴികെയുള്ള ദ്രവ്യങ്ങള്‍ ഇടിച്ചു നന്നായി പൊടിയാക്കി എള്ളെണ്ണയില്‍ കുഴച്ചു കരിങ്കല്ലില്‍ വച്ചു ഇടിച്ചു പതം വരുത്തിയാണു ഈ കൂട്ട് തയാറാക്കുന്നത്. ഇടിക്കുമ്പോള്‍ മരുന്നു ചൂടാകുകയും തണുപ്പിച്ച ശേഷം വീണ്ടും ഇടിക്കുകയും വേണം. 30 മുതല്‍ 40 വരെ ദിവസം ഇങ്ങനെ ചെയ്യുമ്പോള്‍ ശരിയായ കൂട്ട് ലഭിക്കും. ഹരിപ്പാട്, ഏറ്റുമാനൂര്‍ തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്ന മൂസ്സത്മാരാണ് ദക്ഷിണ കേരളത്തില്‍ ഇത് തയാറാക്കുന്നത്. അഷ്ടബന്ധമിട്ടു ബിംബം പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ മൂന്നു മുതല്‍ പതിനൊന്നു വരെ ദിവസം നീളുന്ന താന്ത്രിക ക്രിയകള്‍ നടത്തുന്നു. പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ അഷ്ടബന്ധ കലശം നടത്തണമെന്നാണു വിധിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക