തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അഴിമതി, കാലതാമസം, സേവനം നിഷേധിക്കൽ എന്നിവ കണ്ടെത്താനുള്ള ഇന്റേണൽ വിജിലൻസ് പരിശോധനയിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 46 തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഓൺലൈൻ അപേക്ഷകരെ വിളിച്ച് വരുത്തൽ, സർട്ടിഫിക്കറ്റിലെ കമക്കേടുകൾ, ലൈസൻസ് നൽകാൻ കാലതാമസം, തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം നേമം സോണലിൽ കെട്ടിട നമ്പർ നൽകലിൽ ക്രമക്കേട് നടത്തിയ രണ്ട് ഓവർസിയർമാർ, ചട്ടം ലംഘിച്ച കെട്ടിടത്തിന് സർട്ടിഫിക്കറ്റ് നൽകിയ എ.എക്സി, പാലക്കാട് മുൻസിപ്പാലിറ്റിയിൽ 2881 ലൈസൻസ് അപേക്ഷ പെന്റിംഗിൽ വന്ന സംഭവത്തിൽ ഹെൽത്ത് സൂപ്പർ വൈസർ, കല്ലിയൂരിലെ പേഴ്സണൽ രജിസ്റ്റർ അടക്കം ഉള്ളവയിലെ പരിപാലനത്തിലെ ക്രമക്കേട് , കെട്ടിട നിർമ്മാണം, നമ്പർ നൽകൽ അപേക്ഷകൾ കെട്ടിക്കിടന്നതിനാൽ ഹെഡ് ക്ലർക്ക്, എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ക്രമക്കേടുകൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പരിശോധനകൾ തുടരും. ഉദ്യോഗസ്ഥർക്ക് കംപ്യൂട്ടർ ഉപയോഗത്തിന് കൂടുതൽ പരിശീലനം നൽകും. ഓൺലൈൻ അപേക്ഷ സംവിധാനത്തിൽ ചെറിയ വിഭാഗത്തിന് അസംതൃപ്തിയുണ്ട്. മൂന്നു വർഷം ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റും. ട്രാൻസ്ഫർ അട്ടിമറിക്കാനുള്ള ശ്രമത്തെ സർക്കാർ നേരിട്ടു. ജീവനക്കാരുടെ സംതൃപ്തി കൂടി നോക്കിയാകും സ്ഥലം മാറ്റം ഉണ്ടാകുയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: