മുംബയ് : മുംബൈയില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി 20 കഷണങ്ങളാക്കിയ 56 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ ശരീര ഭാഗങ്ങള്‍ ഇയാള്‍ കുക്കറില്‍ വേകിച്ച ശേഷം പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിക്കുകയായിരുന്നു. മൃതദേഹ ഭാഗങ്ങള്‍ കഷണങ്ങളാക്കിയാല്‍ ആരുമറിയാതെ ഉപേക്ഷിക്കാമെന്ന ധാരണയിലാണത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതി മനോജ് സഹാനിയും സരസ്വതി വൈദ്യയും (32) മുംബൈയിലെ മിരാ റോഡിലെ വാടക ഫ്്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം മുറിക്കാനായി മരം മുറിക്കുന്ന യന്ത്രം ഇയാള്‍ വാങ്ങിയിരുന്നു. മൂന്നോ നാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബോരിവാലിയില്‍ കട നടത്തുകയാണ് മനോജ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: