കണ്ണൂര്‍ : ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജരേഖ നല്കിയ കെ. വിദ്യ എസ്എഫ്ഐ നേതാവല്ല. അങ്ങിനെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്. വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ല. എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും അവരെല്ലാം നേതാക്കളെല്ലന്നും ഇ.പി. ജയരാജന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ല. അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വവും ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാവിനൊപ്പം നിന്ന് ഒരാള്‍ ഫോട്ടോയെടുത്താല്‍ എസ്എഫ്ഐക്കാരി ആകുമോ. മഹാരാജാസ് കോളേജ് പോലെയൊരു കോളേജില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. വിദ്യ നിയമനത്തിനായി ഉപയോഗിച്ച വ്യാജ രേഖയില്‍ അന്വേഷണം നടന്നു വരികയാണ്. കുറ്റവാളികള ന്യായീകരിക്കില്ല.
കാലടി സര്‍വകലാശാലയില്‍ വിദ്യ പിഎച്ച്ഡി നേടിയത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. പ്രവേശനം നേടിയതിന് പിന്നില്‍ എന്തെങ്കിലും തിരുമറിയുണ്ടെങ്കില് അന്വേഷണത്തില്‍ അത് പുറത്തുവരും. ആരേയും ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. എസ്എഫ്ഐക്കാരെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല.
ജോലി നേടാന്‍ കെ വിദ്യ തെറ്റായ വഴി ആണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാന്‍ ആരും നോക്കിയില്ല. ആരെങ്കിലും പിന്തുണ നല്കിയിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോള്‍ പറയ്യാന്‍ കഴിയില്ലെന്നും ഇ.പി. ജയരാജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: